പൊന്നാനി: ലോക പ്രമേഹ രോഗദിന വാരാചരണത്തിന്റെ ഭാഗമായി ബെൻസി പോളി ക്ലിനിക്കിന്റെ നേതൃത്വത്തിൽ രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ഓഫീസ് പരിസരത്ത് നടന്ന ക്യാമ്പ്
ഫിയോ ഫൗണ്ടേഷൻ ട്രസ്റ്റി അഡ്വ. തജ്‌മൽ സലീക്ക് ഉദ്ഘാടനം ചെയ്തു. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി ശ്രദ്ധിച്ചാൽ പ്രമേഹത്തെ പരമാവധി ഒഴിവാക്കാമെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. ക്യാമ്പ് ഡയറക്ടർ മുഹമ്മദ് പൊന്നാനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എൻ.വി ഷാനവാസ്, വി. വി അസ്ലം, കെ. എസ്. സിൻസി, അപർണ, ഫാസില എന്നിവർ സംസാരിച്ചു.
ആലപ്പുഴ: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ മലപ്പുറം ജേതാക്കള്‍. 1,450 പോയിന്റുമായാണ് മലപ്പുറം ജില്ല ഓവറോൾ ചാംപ്യന്മാരായത്. 1,412 പോയിന്റുമായി രണ്ടാം…
തിരുവനന്തപുരം : നവംബര്‍ 18, 2024: കേരളത്തിന്റെ സ്വന്തം ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്നേറി മലപ്പുറം. സംസ്ഥാനത്ത്…
എടപ്പാൾ : കണ്ടനകത്തെ കെ.എസ്. ആർ.ടി.സി റീജ്യണല്‍ വർക്ക്ഷോപ്പിൽ ആരംഭിച്ച ഡ്രൈവിംങ് സ്കൂളിൻ്റെ ഉദ്ഘാടനം കെ. ടി. ജലീൽ എം.എൽ.എ.…
എടപ്പാള്‍ : കെ മണികണ്ഠന്റെ 'മിന്നാമിനുങ്ങിന്റെ യാത്രകള്‍' കഥാസമാഹാരം ഗാനരചയിതാവ് ഷിബുചക്രവര്‍ത്തി കവി മോഹനകൃഷ്ണന്‍ കാലടിക്ക് നൽകി പ്രകാശനം ചെയ്തു.…
പെരുമ്പടപ്പ്: പെരുമ്പടപ്പ് സ്വദേശിനിയായ വീട്ടമ്മ ചെർപ്പുളശ്ശേരിയിൽ കുത്തേറ്റു മരിച്ചു. 2 മാസമായി ചെർപ്പുളശ്ശേരി മാങ്ങോട് പിഷാരിക്കൽ ക്ഷേത്രത്തിനു സമീപം ക്ഷേത്രത്തിനു…
ആലത്തിയൂർ: 3 ദിവസങ്ങളിലായി ആലത്തിയൂരിൽ നടന്ന സമ്മേളനത്തിന് സമാപനം കുറിച്ച് റെഡ് വളണ്ടിയർ പരേഡും റാലിയും പൂഴിക്കുന്ന് വിദ്യാവിലാസിനി സ്ക്കൂൾ…