Local newsPONNANI

ലോക പ്രമേഹ രോഗ ദിന വാരാചരണം: ബെൻസി പോളി ക്ലിനിക്കിന്റെ നേതൃത്വത്തിൽ രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

പൊന്നാനി: ലോക പ്രമേഹ രോഗദിന വാരാചരണത്തിന്റെ ഭാഗമായി ബെൻസി പോളി ക്ലിനിക്കിന്റെ നേതൃത്വത്തിൽ രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ഓഫീസ് പരിസരത്ത് നടന്ന ക്യാമ്പ്
ഫിയോ ഫൗണ്ടേഷൻ ട്രസ്റ്റി അഡ്വ. തജ്‌മൽ സലീക്ക് ഉദ്ഘാടനം ചെയ്തു. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി ശ്രദ്ധിച്ചാൽ പ്രമേഹത്തെ പരമാവധി ഒഴിവാക്കാമെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. ക്യാമ്പ് ഡയറക്ടർ മുഹമ്മദ് പൊന്നാനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എൻ.വി ഷാനവാസ്, വി. വി അസ്ലം, കെ. എസ്. സിൻസി, അപർണ, ഫാസില എന്നിവർ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button