ലോക്ക്ഡൗണ്‍ രണ്ടാം ദിനത്തിലും നടപടികള്‍ കടുപ്പിച്ച് ചങ്ങരംകുളം പോലീസ്

സത്യവാങ്മൂലം ഇല്ലെങ്കില്‍ പുറത്തിറങ്ങിയാല്‍ കുടുങ്ങും;നടപടി കടുപ്പിച്ച് ചങ്ങരംകുളം പോലീസ്

എടപ്പാൾ : കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ രണ്ടാം ദിനത്തിലേക്ക് കടന്നതോടെ
നിരവധി പേർ നടപടികളിൽ കുടുങ്ങി. അഞ്ചോളം പേർക്കെതിരെ കേസടുത്തു.നിരവധി ബൈക്കുകൾ പിടികൂടി.
പിഴയടച്ചാലും വാഹനം വിട്ട് കിട്ടാൻ മൂന്ന് ദിവസം കഴിയും. സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയാല്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് കേസെടുക്കും.ഇതിനോടകം ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ നൂറ്കണക്കിന് ബൈക്കുകള്‍ പോലീസ് പിടികൂടി.പിടിച്ചെടുത്ത വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ തീര്‍ന്ന ശേഷം മാത്രമെ തിരിച്ചു കൊടുക്കൂ.ജോലിക്കോ മറ്റു അത്യവശ്യ കാര്യങ്ങള്‍ക്കോ ആണെങ്കില്‍ പോലും സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ് മൂലം നിര്‍ബന്ധമായും കരുതണം.സത്യവാങ് മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ പോലീസിന് ബോധ്യപ്പെട്ടാല്‍ മാത്രമെ യാത്ര അനുവദിക്കുന്നുള്ളൂ
