EDAPPALLocal news
ലോക്ക്ഡൗണ്‍; മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിൽ നടപടികള്‍ ശക്തമാക്കി പോലീസ്

എടപ്പാൾ: കോവിഡ് രോഗികള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിൻ്റെ ഭാഗമായി
മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിൽ നടപടികള്‍ ശക്തമാക്കി പോലീസ്. എടപ്പാൾ നീലിയാടിൽ ചങ്ങരംകുളം പോലീസും വളയംകുളം ചാലിശ്ശേരി റൂട്ടിൽ കണ്ടംകുളത്ത് ചാലിശ്ശേരി പോലീസുമാണ് പരിശോധന നടത്തുന്നത്.
ഫയർ ഫോഴ്സ് സിവിൽ ഡിഫൻസ് ടീമും
പരിശോധന സംഘത്തിനൊപ്പമുണ്ട്.
സത്യവാങ് മൂലം കയ്യില്‍ കരുതാതെ യാത്രക്കിറങ്ങുന്നവര്‍ക്കെതിരെയും മാസ്കില്ലാതെയും മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെയും കര്‍ശനനടപടികളിലേക്ക് നീങ്ങുമെന്ന് ചങ്ങരംകുളം സിഐ സജീവ് പറഞ്ഞു.
