ലോകാരോഗ്യ ദിനം: മെഡികോളേജ്, എടപ്പാളിൽ രണ്ടുദിവസം നീണ്ട ആരോഗ്യബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
എടപ്പാൾ : എടപ്പാളിലെ മെഡികോളേജിൽ World Health Day അനുബന്ധിച്ച് ഏപ്രിൽ 6, 7 തീയതികളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.ആദ്യ ദിനത്തിൽ പ്രോഗ്രാം പ്രിൻസിപ്പൽ ഷരീന മിസ് ഉദ്ഘാടനം ചെയ്തു. സഫീല മിസ് സ്വാഗതം ആശംസിച്ചു. ആരോഗ്യത്തിന്റെ പ്രാധാന്യവും ആരോഗ്യബോധവൽക്കരണത്തിന്റെ ആവശ്യകതയും പ്രിൻസിപ്പൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.പരിപാടിയുടെ ഭാഗമായി പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണ മത്സരങ്ങളും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. മെഡികോളേജിന്റെ ചെയർമാനും ഡയറക്ടറുമായ മുജീബ് സാർ ആരോഗ്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.രണ്ടാം ദിനമായ ഒക്ടോബർ 7ന്, എടപ്പാളിലെ Forum Mall Edappal ൽ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ച് പൊതുജനങ്ങളിൽ ആരോഗ്യബോധം വളർത്തി. കൂടാതെ സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന സ്വാധീനം നല്ലതോ മോശമോ എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു.ശബാന മിസ്, ഫെമിന മിസ്, റുബീന മിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നസ്ലീമ മിസ് നന്ദി രേഖപ്പെടുത്തി