MALAPPURAM

ലോകഭിന്നശേഷി ദിനാചരണം ജില്ലാതല ഉദ്ഘാടനം നടന്നു

ലോക ഭിന്നശേഷി ദിനാചരണം മലപ്പുറം ജില്ലാതല ഉദ്ഘാടനം വെട്ടം വി.ആർ.സി ആശുപത്രിയിൽ അഡിഷണൽ ജില്ല സെഷൻസ് ജഡ്ജ് എസ്. ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ ജഡ്ജിയും വി. ആർ. സി ഹോസ്പിറ്റൽ രക്ഷാധികാരിയുമായ രമേശ് ഭായ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. കെ. ജയന്തി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ കെ. പി. സാദിഖ് അലി, ഡെപ്യൂട്ടി മീഡിയ ഓഫീസർ ഡി. എസ്. വിജയകുമാർ, പാരാലീഗൽ വോളണ്ടിയർ വിമല, സീനിയർ സൈക്കാട്രിസ്റ്റ് ഡോ. കെ. എൻ. നിപുൺ, ഡോ. ഷാലിമ ഷംസുദ്ധീൻ, വി.ആർ.സി. ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ സി.എം. മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, തിരൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി എന്നിവർ സംയുക്തമായി നടത്തിയ പരിപാടിയിൽ വിവിധ കർമ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഭിന്നശേഷി വ്യക്തികൾക്കായി ദിവ്യംഗശ്രേഷ്ഠ പുരസ്കാരവും ഭിന്നശേഷി വ്യക്തികളുടെ പരിചരണ മികവ് മുൻനിർത്തി ദിവ്യംഗമിത്ര പുരസ്‌കാരവും നൽകി. വെട്ടം ആലിശേരി ഉപ്പൂട്ടുങ്ങൽ ജലീൽ, വെട്ടം മൂലശേരി വീട്ടിൽ സിന്ധു എന്നിവർക്കാണ് ദിവ്യംഗശ്രേഷ്ഠപുരസ്‌കാരം. തെന്നല ചെമ്പയിൽ മൊയ്തീൻകുട്ടി ദിവ്യംഗമിത്ര പുരസ്കാരത്തിന് അർഹനായി.

വി.ആർ.സി. ഹോസ്പിറ്റൽ സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് .കെ. ആർ. ബിനു, സീനിയർ സൈക്കാട്രിക് സോഷ്യൽ വർക്കർ വി. എസ്. അനിൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. ഭിന്നശേഷി വിഭാഗത്തിലുള്ളവരും കുടുംബാംഗങ്ങളും ഈ മേഖലയിൽ നിന്നുള്ള വിദഗ്ധരും വിദ്യാർഥികളും സാമൂഹികപ്രവർത്തകരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button