ന്യൂഡൽഹി: രാജ്യത്ത് കാൻസർ രോഗം അപകടകരമാം വിധം ഉയരുന്നതായി ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (icmr). ഇന്ത്യയിലെ കാൻസർ രോഗികളിലെ മരണനിരക്ക് വലിയ തോതിൽ വർധിക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.രോഗം ബാധിക്കുന്നവരിൽ അഞ്ചിൽ മൂന്നു പേർ മരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഐസിഎംആർ പഠന റിപ്പോർട്ടു പ്രകാരം കാൻസർ രോഗികളുടെ എണ്ണത്തിൽ ലോകത്ത് അമെരിക്കയ്ക്കും ചൈനയ്ക്കും ശേഷം മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. എന്നാൽ മരണ നിരക്കിലിന് ചൈനയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ ദശകത്തിൽ കാൻസർ രോഗബാധയിൽ പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കാൻസർ രോഗബാധ കുടുതലായി ഉണ്ടായിരിക്കുന്നത്. വരുന്ന രണ്ട് ദശകങ്ങളിൽ ഈ പ്രവണത വർധിച്ചുകൊണ്ടിരിക്കും. 2025 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 20 ൽ ഒരു സ്ത്രീയ്ക്ക് സ്തനാർബുദ സാധ്യത കൂടുതലാണെന്നാണ് വിവരം. 2050 ആകുമ്പോഴേക്കും ഇത് പ്രതിവർഷം 3.2 ദശലക്ഷം പുതിയ സ്തനാർബുദ കേസുകളും 1.1 ദശലക്ഷം സ്തനാർബുദ സംബന്ധമായ മരണങ്ങളും ഉണ്ടായേക്കുമെന്നാണ് കണക്കുകൾ. പ്രായമായവർക്ക് ചെറുപ്പകാരെക്കാൾ കാൻസർ സാധ്യത കൂടുതലാണെന്നും കണക്കുകൾ പറയുന്നു.
ചങ്ങരംകുളം: സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്കും നിരാലംബർക്കും ആശ്രയമാകാൻ സാന്ത്വനം പ്രവർത്തകർ സജ്ജരാകണമെന്നും യൂണിറ്റുകളിൽ സാന്ത്വനകേന്ദ്രങ്ങൾ ഉൾപ്പെടെ ജനോപകാര പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും…
‘ലഹരിക്ക് പകരം ഉപയോഗിക്കുന്ന ഗുളിക നൽകിയില്ല’; മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു.…
തിരുവനന്തപുരം: വേതന വർധനവ് അടക്കം ആവശ്യപ്പെട്ടുള്ള സമരം ശക്തിപ്പെടുത്താൻ ആശമാരുടെ തീരുമാനം. മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. നിയമലംഘന സമരം…
ആശ വർക്കർമാരുടെ സമരം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ. നിലവിലുള്ള 7000 രൂപക്ക് പകരം ആശ വർക്കർമാർക്ക് 21,000…
ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ്…
മണ്ണാർക്കാട്: നിരോധിത ലഹരിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കാൻ മണ്ണാർക്കാട് ജനകീയ കൂട്ടായ്മയുടെ പ്രവർത്തനം ശക്തമാക്കുന്നു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന…