EDAPPALLocal news
ബസ്സുകൾ റോഡിനു നടുവില്‍ നിര്‍ത്തിയിട്ടു. സംസ്ഥാന പാതയില്‍ അര മണിക്കൂറോളം ഗതാഗത സ്തംഭിച്ചു


എടപ്പാൾ :ഒരേ ദിശയില്‍ മത്സരയോട്ടം നടത്തിയ ബസ്സുകൾ റോഡിനു നടുവില്‍ നിര്‍ത്തിയിട്ടതോടെ സംസ്ഥാന പാതയില്‍ അര മണിക്കൂറോളം ഗതാഗത സ്തംഭനം. ഇന്ന് രാത്രി എട്ട് മണിയോടെ കണ്ടനകത്താണ് മത്സരയോട്ടം നടത്തിയ ബസ്സുകള്‍ റോഡില്‍ നിര്‍ത്തിയിട്ട് ജീവനക്കാര്‍ പരസ്പരം വെല്ലു വിളിച്ചത്. ഒരേ ദിശയിൽ വന്ന ബസ്സുകൾ നിർത്തിയിട്ടതിന്റെ ഫലമായി ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നാട്ടുകാര്‍ രംഗത്തിറങ്ങി .ഇതിനിടയില്‍ പോലീസ് സ്ഥലത്തെത്തി.ബസ് ജീവനക്കാരോട് നാളെ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് യാത്രക്ക് അനുമതി നല്‍കി.













