EDAPPAL
ലൈസന്‍സില്ല, പോരാത്തതിന് ട്രിപ്പിള്‍സും; സ്‌കൂള്‍ പരിസരങ്ങളില്‍നിന്ന് പിടികൂടിയത് 50 ബൈക്കുകള്‍
എടപ്പാൾ: സ്കൂൾപരിസരങ്ങളിൽ ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയിൽ 50 ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. ലൈസൻസില്ലാതെയും മൂന്നു പേരെ വെച്ചും ഓടിച്ച ബൈക്കുകളാണ് കസ്റ്റഡിയിലെടുത്തത്. സ്കൂൾതുറന്നതോടെ പൂവാലൻമാർ, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്ന വിൽപ്പനക്കാർ എന്നിവർ സ്കൂൾപരിസരങ്ങൾ കേന്ദ്രീകരിച്ച് സജീവമായിട്ടുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നായിരുന്നു പരിശോധന.
ലൈസൻസില്ലാത്ത നിരവധി വിദ്യാർഥികൾ ബൈക്കുമായി സ്കൂളിലെത്തുന്നതായി പരിശോധനയിൽ കണ്ടെത്തി. ബൈക്കുകളിലെത്തിയ കുട്ടികളുടെ രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് നടപടിയെടുക്കുകയെന്ന് ഇൻസ്പെക്ടർ ബഷീർ ചിറയ്ക്കൽ അറിയിച്ചു.