EDAPPAL
കുളങ്കര ഭഗവതീ ക്ഷേത്രത്തിൽ മഹാഭഗവതി സേവ ബുക്കിംഗ് കൗണ്ടർ ഉദ്ഘാടനം ചെയ്തു

എടപ്പാൾ :- ശുകപുരം കുളങ്കര ഭഗവതീ ക്ഷേത്രത്തിൽ നവംബർ 5-ന് നടക്കുന്ന മഹാഭഗവതി സേവയ്ക്കായി ബുക്കിംഗ് കൗണ്ടർ മേൽശാന്തി പി. കെ. ശ്രീധരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ യു. വിശ്വനാഥൻ, എം. ശങ്കരനാരായണൻ, കെ. മണി, പ്രജിത് തേറയിൽ, എൻ. പ്രദീപ് കുമാർ, യു. അരവിന്ദൻ, എൻ. നന്ദകുമാർ, എൻ. ബാലൻ, യു. ഹരീഷ്, എൻ. പ്രചോദ്, പി. കെ. സുരേഷ് ബാബു, സി. ജി. പമ്പാവാസൻ, എം. വേണുഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.













