ലീഗിനെ വ്യത്യസ്തമാക്കുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾ -സിപി .ബാവഹാജി

എടപ്പാൾ —-ഇന്ത്യയിലെ മറ്റു രാഷ്ട്രീയ മത സംഘടനകളിൽ നിന്നും മുസ്ലിം ലീഗിനെ വേറിട്ടു നിർത്തുന്നത് ലീഗ് നടത്തുന്ന റിലീഫുകൾ ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി. ബാവഹാജി പറഞ്ഞു
വട്ടംകുളം ടൌൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഇക്കൊല്ലത്തെ റിലീഫുകളുടെ ഉത്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലും, ഇന്ത്യയിലും ലോകത്താകമാനം മുസ്ലിം ലീഗ് റിലീഫ് സംഘടിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
ലീഗിൻ്റെ പോഷക ഘടകങ്ങളായ KMCC, CH സെൻ്റർ, റിലീഫ് സെൽ, പാലിയേറ്റി വായ PTH , ഇവരെല്ലാം ചെയ്യുന്നത് വലിയ വലിയ തുല്യതയില്ലാത്ത കാര്യണ്യ പ്രവർത്തനങ്ങാളാണ് അദ്ധ്യേഹം പറഞ്ഞു.
സ്നേഹ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുതുരും, കിടപ്പ് രോഗികൾക്കുള്ള ധന സഹായ വിതരണം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിപി. ഹൈദ്രലിയും, ഭക്ഷ്യ് കിറ്റ് വിതരണം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പത്തിൽ അഷറഫും നടത്തി.
ടൌൺ മുസ്ലിം ലീഗ് പ്രസിഡന്റ് പി. എച്ച്. അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സിപി. ബാപ്പുട്ടി ഹാജി, വിവിഎം. മുസ്തഫ, ഉമ്മർ. ടി. യു, പത്തിൽ സിറാജ്,കെ.മുസ്തഫ.,കെ. എം.സലാം,പിവി. ഹനീഫ, ഹസ്സൈനാർ നെല്ലിശ്ശേരി, എം. സജീർ, എ. വി. അസീസ് മൗലവി, ഷെരീഫ് അൻവരി, സുബ്രഹ്മണ്യൻ, തുടങ്ങിയവർ പ്രസംഗിച്ച.
