ലാവ്‌ലിന്‍ കേസ് വീണ്ടും പരിഗണിക്കുന്നു; തിങ്കളാഴ്ച സുപ്രീംകോടതിയില്‍
April 21, 2023
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവലിൻ കേസ് ഏപ്രിൽ 24ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് അവസാനമായി ലിസ്റ്റ് ചെയ്തത് കഴിഞ്ഞ നവംബറിലായിരുന്നു. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ നൽകിയ ഹർജികൾ ഉൾപ്പെടെയാണ് പരിഗണനയ്ക്ക് വരുന്നത്.