PONNANI

ലഹരി വസ്തുക്കളുടെ ഉപഭോഗം കൂടുതലുള്ള സ്ഥലങ്ങൾ നിരീക്ഷിച്ച് എക്സൈസിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി

പൊന്നാനി: എക്സൈസ് ഇന്റലിജൻസ് ജോയിന്റ് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം, അനധികൃതമദ്യ വില്പന, മയക്കുമരുന്ന് വിൽപ്പന, ഉപയോഗം എന്നിവയ്ക്കെതിരെയുള്ള നടപടിയുടെ ഭാഗമായി മേൽ ലഹരി വസ്തുക്കളുടെ ഉപഭോഗം കൂടുതലുള്ള സ്ഥലങ്ങൾ നിരീക്ഷിച്ച് മലപ്പുറം എക്സൈസ് ഇന്റലിജൻസ് കണ്ടെത്തിയ ഹോട്ട് സ്പോട്ടുകളായ പൊന്നാനി റെയ്ഞ്ചിലെ പൊന്നാനി ഹാർബർ , കർമ്മ റോഡ്’ , നരിപറമ്പ് , ഈശ്വര മംഗലം, സി.വി ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അനീർഷാ യുടെ നേതൃത്വത്തിൽ പൊന്നാനി റെയ്ഞ്ച് പാർട്ടി, പൊന്നാനി സർക്കിൾ പാർട്ടി , മലപ്പുറം എക്സൈസ് ഇൻ്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ടീം എന്നിവർ സംയുക്തമായി മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ പൊന്നാനി റെയ്ഞ്ച് ഇൻസ്പെക്ടർ എൽദോ ജോർജജ് , അസി. എക്സൈസ് ഇൻസ്പെക്ടർമാരായ രാജീവ് കുമാർ, ഗണേശൻ മിനുരാജ്, സിവിൽ എക്സൈസ് ഓഫീസർ റിബീഷ് എന്നിവർ പങ്കെടുത്തു.
ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ച് തുടർന്നും നിരന്തര പരിശോധനകൾ നടത്തുമെന്നും പൊതുജനങ്ങൾക്ക് മദ്യ/മയക്കുമരുന്നു സംബന്ധമായ പരാതികൾ മലപ്പുറം എക്സൈസ് കൺട്രോൾ റൂം നമ്പറായ 04832 734 886 എന്ന നമ്പറിലോ പൊന്നാനി എക്സസ് സർക്കിൾ ഇൻസ്പെകറുടെ 9400069639 എന്ന മൊബൈൽ നമ്പറിലോ ടോൾഫ്രീ നമ്പറുകളായ 9061178000, 9447178000 എന്നീ നമ്പറുകളിലോ അറിയിക്കാവുന്നതാണെന്ന് പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button