EDAPPALLocal news

ലഹരിവിരുദ്ധ പോരാട്ടങ്ങളിൽ ഏവരും പങ്കാളിയാകണം:പ്രൊഫസർ ടി.എം രവീന്ദ്രൻ

എടപ്പാൾ: മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ളകൂട്ടായ്മ ശക്തിപ്പെടുത്താൻ മുഴുവൻ ലഹരിവിരുദ്ധ പ്രവർത്തകരും മുന്നോട്ട് വരണമെന്ന് മദ്യനിരോധന ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫസർ ടി.എം രവീന്ദ്രൻ. വിവിധ ലഹരി വിരുദ്ധ സംഘടനകളുടെ സംയുക്തവേദിയായ മദ്യനിരോധന ഐക്യവേദിയുടെ
മലപ്പുറം ജില്ലാ കമ്മറ്റി രൂപീകരണ കൺവെൻഷൻ എടപ്പാൾ മദർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏട്ടൻ ശുകപുരം അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ് മൗലവി അയിലക്കാട്, അലവിക്കുട്ടി ബാഖവി, പ്രോഫസർ ഒ.ജെ. ചിന്നമ്മ ടീച്ചർ, റിട്ട: ഡപ്യൂട്ടി കലക്ടർ പി.പി.എം. അശ്റഫ് , ടി.പി.മുഹമ്മദ് ,അടാട്ട് വാസുദേവൻ, മുജീബുറഹ്മാൻ ,സത്യൻ വളാഞ്ചേരി, ടി.പി. ഹൈദരലി , മോഹൻദാസ് കണ്ട നകം , ആർ. ഹിഫ്സു റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി അടാട്ട് വാസുദേവൻ-പ്രസിഡണ്ട് , പി.പി.മുജീബ് റഹ്മാൻ , ഹിഫ്സുറഹ്മാൻ – വൈസ്.പ്രസിഡണ്ടുമാർ, ടി.പി. ഹൈദരാലി – സെക്രട്ടറി, എ.അബ്ദുൾ റഷീദ് – ജോ : സെക്രട്ടറി, പി.പി.എം.അഷറഫ് – ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button