PONNANI

ലഹരിമുക്ത ഗ്രാമത്തിനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

എടപ്പാൾ: ലഹരിമുക്ത ഗ്രാമം, ലഹരി മുക്ത വിദ്യാലയം എന്ന ലക്ഷ്യത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ സന്നദ്ധ സേവനത്തിന് തുടക്കമായി. കേന്ദ്ര സർക്കാരിന്റെ നഷമുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിൻറെ നേതൃത്വത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്താണ് ലഹരി മുക്ത പ്രവർത്തനങ്ങൾക്ക് സന്നദ്ധരായ വളണ്ടിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചത്.വട്ടംകുളം, കാലടി, തവനൂർ, എടപ്പാൾ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളെയും പ്രതിനിധീകരിച്ച് രൂപീകരിക്കുന്ന വളണ്ടിയർമാരിൽ 64 പേർക്കാണ് ആദ്യഘട്ട പരിശീലനം ലഭിച്ചത്. ലഹരി മുക്ത ചികിൽസ, ബോധവൽക്കരണം, ലഹരി വിമുക്ത സന്ദേശം വിളംബരം ചെയ്യുന്ന കലാ കായിക പരിപാടികൾ,സെമിനാറുകൾ തുടങ്ങി പ്രവർത്തനങ്ങളാണ് നടപ്പാക്കുക. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ആർ ഗായത്രി അധ്യക്ഷത വഹിച്ചു. സൈക്യാട്രിസ്റ്റ് ഡോ. ഹാനി ഹസ്സൻ, എൻ എം ബി എ കോർഡിനേറ്റർ ബി ഹരികുമാർ എന്നിവർ ക്ലാസെടുത്തു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി

ചെയർമാൻ ഇ കെ ദിലീഷ്, ബ്ലോക്ക് പഞ്ചായത്ത്

സെക്രട്ടറി എസ് ആർ രാജീവ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button