CHANGARAMKULAM
ലഹരിക്കെതിരെ ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ കാമ്പയിൻ സംഘടിപ്പിച്ചു

ചങ്ങരംകുളം:സംസ്ഥാനത്ത് യുവാക്കളിൽ പടർന്നു പിടിക്കുന്ന മാരക രാസലഹരികൾക്കെതിരെ ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ മെഗാ കാമ്പയിൻ സംഘടിപ്പിച്ചു.മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്പതോളം കേന്ദ്രങ്ങളിൽ ദീപം തെളിയിച്ച് കാമ്പയിന് തുടക്കം കുറിച്ചു.മണ്ഡലം പ്രസിഡണ്ട് അനീഷ് മൂക്കുതല,വാർഡ് മെമ്പർ സബിത വിനയകുമാർ,മണ്ഡലം ജന:സെക്രട്ടറി ജനാർദ്ദനൻ പട്ടേരി, രഞ്ജിത്ത് മൂക്കുതല, മണികണ്ഠൻ പന്താവൂർ,ലക്ഷ്മണൻ പന്താവൂർ, സബിത പാലപ്പെട്ടി, രാകേഷ്. സി പെരുമുടിശ്ശേരി, ഗിരീഷ് കോടത്തൂർ എന്നിവർ നേതൃത്വം നൽകി
