ലഹരിക്കെതിരെ പടയൊരുക്കംപൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ്കുടുംബ ജാഗ്രതാ സദസ്സ് നടത്തി

പൊന്നാനി: ലഹരി വ്യാപനത്തിനെതിരെ കുടുംബാംഗങ്ങളിൽ ജാഗ്രത പാലിക്കുന്നതിന്നായി പൊന്നാനി നിയോജക മണ്ഡലത്തിൽ മുസ്‌ലിം ലീഗ് ആവിഷ്കരിച്ച ലഹരിക്കെതിരെ പടയൊരുക്കം കാമ്പയിന്റെ ഭാഗമായി കുടുംബ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. മാറഞ്ചേരി പുറങ്ങ് ബീവൂസ് ലോഞ്ചിൽ നടന്ന നിയോജക മണ്ഡലം തല കുടുംബ ജാഗ്രതാ സദസ്സ് വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി. പി. യൂസഫലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ അഷറഫ് കോക്കൂർ ലഹരി വിരുദ്ധ സന്ദേശം നൽകി പ്രതിജ്ഞക്ക് നേതൃത്വം നൽകി. ലഹരി വ്യാപനവും പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ വിമുക്തി തൃശൂർ ജില്ലാ കോർഡിനേറ്ററും കില ഫാക്കൾട്ടി അംഗവുമായ ഷഫീഖ് യൂസഫ് ക്ലാസ്സെടുത്തു. മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സി.എം. യൂസഫ്, ട്രഷറർ വി.വി. ഹമീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം.ഷാഫി, ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.കെ. കാഞ്ഞിയൂർ, പി.ടി. അലി, ഷാനവാസ് വട്ടത്തൂർ, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ വി. മുഹമ്മദുണ്ണി ഹാജി, ബഷീർ കക്കിടിക്കൽ, ടി.കെ. അബ്ദുൽ റഷീദ്, സെക്രട്ടറിമാരായ ഷമീർ ഇടിയാട്ടയിൽ, ടി.എ. മജീദ്, വി.പി. ഹസ്സൻ, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഫർഹാൻ ബിയ്യം, ടി.കെ.അബ്ദുൽ ഗഫൂർ, അഡ്വ. വി.ഐ.എം. അഷറഫ്, വനിതാ ലീഗ് മണ്ഡലം ഭാരവാഹികളായ റഈസ അനീസ്, സുഹറ ബാബു, സുഹറ അഹമ്മദ്, ഷീജ സജ്ജാദ്, മുംതാസ് പൊന്നാനി, കൗലത്ത് യഹിയഖാൻ, സീനത്ത് സലീം പ്രസംഗിച്ചു. പഞ്ചായത്ത്, മുൻസിപ്പൽ പ്രസിഡണ്ട്, ജനറൽ സെക്രട്ടറിമാരായ കെ.കെ ബീരാൻകുട്ടി, പി.പി.ഉമ്മർ, കുഞ്ഞിമുഹമ്മദ് കടവനാട്, സുബൈർ കൊട്ടിലുങ്ങൽ, മുഹമ്മദലി നരണിപ്പുഴ, ടി.പി. കുഞ്ഞിമോൻ ഹാജി, മഹമൂദ് കാടമ്പാളത്ത്, എം.പി. നിസാർ, ഉമ്മർ തലാപ്പിൽ, കാട്ടിൽ അഷറഫ്, സി.എം. അബു, കെ.വി. റഫീഖ്, സി.കെ. അഷറഫ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് ലഹരിക്കെതിരെ കുടുംബ ജാഗ്രതാ സദസ്സ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്യുന്നു.
