EDAPPAL

ലഹരിക്കെതിരെ ഡി വൈ എഫ് ഐ ജനകീയ സദസ്സ് സംഘടിപ്പിച്ചു

എടപ്പാൾ: ലഹരിക്കെതിരെ ഡി വൈ എഫ് ഐ എടപ്പാൾ മേഖലാ കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു. തുയ്യം വിജയ എ യു പി സ്കൂളിൽ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ: പി. പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് വിമുക്തി കോർഡിനേറ്റർ ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ:ഗായത്രി, യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ആഷിഫ് പൂക്കരത്തറ, യൂത്ത്‌ ലീഗ് എടപ്പാൾ ജനറൽ സെക്രട്ടറി ജാബിർ, പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി. മുരളീധരൻ, എടപ്പാൾ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി സുനിൽ കുമാർ,താലൂക് ലൈബ്രറി കൗൺസിൽ ഭാരവാഹി വി. രാമകൃഷ്ണൻ മാസ്റ്റർ,ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി കെ ആർ.ഭാസ്കരൻ,എടപ്പാളിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ, അദ്ധ്യാപകർ രക്ഷിതാക്കൾ,യുവജന ക്ലബ്ബ് പ്രവർത്തകർ, മഹിളാ പ്രവർത്തകർ വിദ്യാർത്ഥികൾ, ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി സന്ദീപ്, തുടങ്ങിയവർ പങ്കെടുത്തു. മേഖലാ വൈസ് പ്രസിഡന്റ് അക്ഷയ് അധ്യക്ഷനായ ചടങ്ങിൽ 20 അംഗ ജനകീയ സമിതി രൂപീകരിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക്‌ കമ്മിറ്റി അംഗം നിഖില നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button