KUTTIPPURAM

ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കണം. ഐ.എസ്.എഫ്.

കുറ്റിപ്പുറം: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും കുറ്റകൃത്യങ്ങൾക്കുമെതിരെ ജനകീയ പ്രതിരോധത്തിന് സർക്കാർ നേതൃത്വം നൽകണമെന്ന് പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു.
നിലവിലുള്ള സംവിതാനങ്ങളോടൊപ്പം വിദ്യാർത്ഥികൾ, യുവജനങ്ങൾ രാഷ്ട്രീയ പാർട്ടികൾ, മതസംഘടനകൾ സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ ഉൾപ്പെടെയുള്ള സംവിതാനങ്ങളെ ഉപയോഗിച്ച് നാട്ടിൽ നാശം വിതക്കുന്ന ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.എഫ് മേഖല കമ്മിറ്റി കുറ്റിപ്പുറത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ.എസ്.എഫ് മേഖലാ കോഡിനേറ്റർ ആദിൽ പൊന്നാനി അദ്ധ്യക്ഷത വഹിച്ചു
ഇൻ്റർനാഷണൽ ട്രൈനർ അബ്ദുൽ വാഹിദ് ക്ലാസ് എടുത്തു.
പി ഡി പി ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി,ജില്ലാ ജോയിന്റ് സെക്രട്ടറി ഷംലിക്ക് കടകശ്ശേരി, അബ്ദുൽ ബാരിർഷാദ്,പി സി എഫ് യു എ ഇ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റാഷിദ് സുൽത്താൻ, മനാഫ് ആതവനാട്,പി.എച്ച് എഫ് മേഖലാ കോഡിനേറ്റർ നിഷാദ് ചങ്ങരംകുളം, സലാം അതളൂർ, ഐ.എസ്.എഫ് ജില്ലാ കോഡിനേറ്റർ ഹാരിസ് വാണിയന്നൂർ, സംസാരിച്ചു.
മുഹമ്മദ് നുഅ്മാൻ ഷിബിലി പ്രിതിജ്ഞ ചൊല്ലി കൊടുത്തു.
ഐ.എസ്.എഫ് മേഖലാ ജനറൽ കൺവീനർ ആഷിഖ് കോന്നല്ലൂർ സ്വാഗതവും കൺവീനർ സിനാൻ ടി.വി. നന്ദിയും പറഞ്ഞു

ഫോട്ടോ അടിക്കുറിപ്പ്
ഐ.എസ്.എഫ് ലഹരി വിരുദ്ധ സംഗമം പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി ഉദ്ഘാനം ചെയ്യുന്നു,

വിശ്വസ്തതയോടെ…
ജാഫർ അലി ദാരിമി
(പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി)
9961192424

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button