EDAPPALMALAPPURAM

ലഹരിക്കും കുറ്റകൃത്യങ്ങൾക്കുമെതിരേ ജനകീയ പ്രതിരോധം വേണം: എസ്.കെ.എസ്.എസ്.എഫ്

എടപ്പാൾ: വർദ്ദിച്ചു വരുന്ന ലഹരി വിപത്തിനും കുറ്റകൃത്യങ്ങൾക്കും തടയിടുന്നതിന് ജനകീയ പ്രതിരോധ നിര ശക്തമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ആന്വൽ കാബിനറ്റ്.
മാനുഷിക, കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങൾ തിരിച്ചറിയാത്ത വിധമുള്ള ക്രൂരകൃത്യമാണ് വെഞ്ഞാറമൂട് കൂട്ടക്കൊല. വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവും വികസിച്ച ആധുനികതയിലും ധാർമികതയുടെ അഭാവം സൃഷ്ടിക്കുന്ന ദുരിതമാണ് തുടരേ ആവർത്തിക്കുന്ന ഇത്തരം ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ. രക്തബന്ധങ്ങൾ പോലും വിലകൽപിക്കാത്ത മനുഷ്യത്വം മരവിച്ച സ്വാർത്ഥതയിലേക്കും പ്രതികാരങ്ങളിലേക്കും പുതിയ തലമുറയെ നയിക്കുന്നതിന് പിന്നിൽ മദ്യം, മയക്കുമരുന്ന്, സിനിമ, ഗയിം അഡിക്ഷൻ, സോഷ്യൽ മീഡിയ മാനിയ തുടങ്ങിയവ കാരണമാണ്. പരിഷ്കൃത സമൂഹത്തിൻ്റെ ഭാഗധേയം നിർണയിക്കുന്നവർ എന്ന ദുരഭിമാനത്തിൻ്റെ പിന്നിൽ ലിബറലിസത്തിൻ്റെ ഒളിയജണ്ടകളാണ് നടക്കുന്നത്. ന്യൂജൻ ചിന്തകളെ കാർന്നുതിന്നുന്ന ഇത്തരം ദുരന്തങ്ങൾക്കെതിരെ സമൂഹം ഉണർന്നു പ്രവർത്തിക്കണം. ലഹരി വിപത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ അതിന് വലവിരിച്ചു നൽകുന്ന നിലപാട് സർക്കാർ തലത്തിൽ ഉണ്ടായിക്കൂടാ. ലഹരി നിർമാർജ്ജനത്തിന് വേണ്ട നിലപാട് സ്വീകരിക്കുകയും, ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും വേണം. ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണത്തിന് എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും കൗൺസിൽ തീരുമാനിച്ചു.
എടപ്പാൾ തലമുണ്ട ഖദീജ കാസ്റ്റിൽ നടന്ന ആന്വൽ കാബിനറ്റ് സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി ഇസ്മാഈൽ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.
സത്താർ പന്തല്ലൂർ, അയ്യൂബ് മാസ്റ്റർ മുട്ടിൽ, ബശീർ അസ്അദി നമ്പ്രം, അൻവർ മുഹ്‌യിദ്ദീൻ ഹൃദ ഹുദവി ആലുവ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. സയ്യിദ് അബ്ദുറശീദലി ശിഹാബ്തങ്ങൾ, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ . ഇബ്രാഹിം ബാഖവി എടപ്പാൾ ആഷിക് കുഴിപ്പുറം ശമീർ ഫൈസി ഓടമല, ഡോ.അബ്ദുൽഖയ്യൂം, മൊയ്തീൻ കുട്ടി യമാനി . ശാഫി മാസ്റ്റർ ആട്ടീരി, അബ്ദുല്ല മുജ്‌തബ ഫൈസി ആനക്കര, ഫാറൂഖ് ഫൈസി മണിമൂളി പ്രസംഗിച്ചു.
സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ,
ജലീൽ മാസ്റ്റർ പട്ടർകുളം, അനീസ് ഫൈസി മാവണ്ടിയൂർ, അഡ്വ. ശറഫുദ്ദീൻ, ഖാസിം ഫൈസി ലക്ഷദ്വീപ്, സുധീർ മുസ്‌ലിയാർ ആലപ്പുഴ, മുഹമ്മദലി മുസ്‌ലിയാർ കൊല്ലം, സത്താർ ദാരിമി തിരുവത്ര, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, അലി അക്ബർ മുക്കം, സുറൂർ പാപ്പിനിശേരി , നസീർ മൂരിയാട്, ഇസ്മാഈൽ യമാനി മംഗലാപുരം, ഫാറൂഖ് ദാരിമി കൊല്ലംപാടി, അബ്ദു റഊഫ് ഫൈസി ലക്ഷദ്വീപ് എന്നിവർ സംബന്ധിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അശ്റഫ് കുറ്റികടവ് സ്വാഗതവും അസ്കറലി മാസ്റ്റർ കരിമ്പ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button