KERALA
ലളിതകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
29ന് അവാർഡ് വിതരണം ദർബാർ ഹാൾ മൈതാനത്തും തിരഞ്ഞെടുത്തു കലാസൃഷ്ടികളുടെ പ്രദർശനം ആർട്ട് ഗ്യാലറിയിലും നടക്കുമെന്ന് ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ. ബാലമുരളികൃഷ്ണൻ, എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് അഞ്ജന മന്ത്രി സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പുരസ്കാര ജേതാക്കൾ: അമീൻ ഖലീൽ ( ചിത്രം, ബാലൻസിംഗ് ഓൺ അൺറിയൽ സർഫേസ്- ഇല്ലോജിക്കൽ തിയേറ്റർ സീരീസ് ), കെ. എസ് പ്രകാശൻ ( ഡ്രോയിങ്, റിക്കവർ സംതിങ് പ്രീവിയസ്ലി ലോസ്റ്റ് ), കെ. ആർ ഷാൻ ( ശില്പം), പി.ബി ശ്രീജ ( ശ്രീജ പള്ളം – ചിത്രം,ദ ബ്രൈഡ്), കെ.എസ് ശ്രീനാഥ് ( ന്യൂ മീഡിയ), അനു ജോൺ ഡേവിഡ്(ഫോട്ടോഗ്രാഫി, ദ എക്സോഡസ് ), കെ ഉണ്ണികൃഷ്ണൻ(കാർട്ടൂൺ, അമൃത കാൽ ), 50,000 രൂപയും ബഹുമതിപത്രവും വത്സൻ കൂർമ കൊല്ലേരി രൂപകൽപ്പന ചെയ്ത മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം.
25000 രൂപയും ബഹുമതിപത്രവും അടങ്ങുന്ന ഓണറബിൾ മെൻഷൻ അവാർഡ്: എസ്. അമ്മു ( ഗ്രാഫിക് പ്രിന്റ് ), ഹെല്ന ജോസഫ് ( ന്യൂ മീഡിയ), മിബിൻ (ചിത്രം ), മുഹമ്മദ് യാസിർ(ചിത്രം), വി. ജെ റോബർട്ട്( ശില്പം), ഡി. മനോജ് ( ഫോട്ടോഗ്രഫി), കെ. ബി മധുസൂദനൻ( കാർട്ടൂൺ), കെ.എം ശിവ(കാർട്ടൂൺ )
മികച്ച ഭൂഭാഗ വിഭാഗത്തിനുള്ള വി ശങ്കര മേനോൻ എൻഡോമെന്റ് സ്വർണ മെഡലിന് എം എച്ച് സഹറാബിയും മികച്ച ഭൂഭാഗ വിഭാഗത്തിനുള്ള വിജയരാഘവൻ എൻഡോമെട് സ്വർണം മെഡലിന് കെ.എൻ വിനോദ് കുമാറും അർഹരായി.
കലാ വിദ്യാർത്ഥികൾക്കുള്ള പതിനായിരം രൂപയുടെ പ്രത്യേക പുരസ്കാരം നേടിയവർ : അജിത്ത് ഉദയൻ( ചിത്രം,മാവേലിക്കര രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് ), അഞ്ചലൊ ലോയ് ( ശില്പം, തൃപ്പൂണിത്തുറ ആർ.എൽ. വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് ), പി.എസ് ഹെലൻ ( ന്യൂ മീഡിയ, തൃപ്പൂണിത്തുറ ആർ.എൽ. വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് ), കാവ്യ എസ്. നാഥ് ( ചിത്രം, തൃപ്പൂണിത്തുറ ആർ.എൽ. വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് ),. ഇ.വി.എസ് കിരൺ ( ശില്പം,തൃശ്ശൂർ ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സ് )
സ്പെഷ്യൽ ജൂറി അവാർഡിന് അർഹരായവർ: പി.എ അബ്ദുല്ല( ഇൻസ്റ്റലേഷൻ ), അനിൽകുമാർ ദയാനന്ദ് ( ന്യൂ മീഡിയ ), പ്രവീൺ പ്രസന്നൻ ( ന്യൂ മീഡിയ), എ. സുധീഷ്( സുധീഷ് കോട്ടേബ്രം -ന്യൂ മീഡിയ ), രാജൻ എം. കൃഷ്ണൻ അവാർഡിന് ടി.സി വിവേകും അർഹനായി.
പുരസ്കാരത്തിന് പരിഗണിക്കാൻ സമർപ്പിച്ച കലാസൃഷ്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവൾ ഉൾപ്പെടുത്തിയുള്ള ഒരു മാസം നീളുന്ന വാർഷിക കലാപ്രദർശനം 29ന് തുടങ്ങും