EDAPPALLocal news
ലയൺസ് സേവന ജാഗ്രതാ യാത്രക്ക് എടപ്പാളിൽ സ്വീകരണം നൽകി
എടപ്പാൾ: ലയൺസ് സേവന ജാഗ്രതാ യാത്ര എടപ്പാളിൽ ചങ്ങരംകുളം SI ഖാലിദ് ഉദ്ഘാടനം ചെയ്തു. ലയൺസ് ജില്ലാ ഭാരവാഹികളായ ശ്രീനിവാസൻ, പ്രശാന്ത് മേനോൻ , ഹംസ എം അലി , ഫ്രാങ്ക്‌ളിൻ എന്നിവർക്കൊപ്പം എടപ്പാൾ ലയൺസ് പ്രസിഡന്റ് സുധൻ, അനിൽകുമാർ, ഗോപിനാഥൻ, സനിൽകുമാർ കൊട്ടാരത്തിൽ, രഞ്ജൻ, പ്രസാദ് എന്നിവർ പങ്കെടുത്തു.
സൗജന്യ പ്രമേഹ പരിശോധനയും വൃക്ഷത്തൈ വിതരണവും നടന്നു. പത്തുപേർ നേത്രദാന സമ്മതപത്രം കൈമാറി. ലയൺസ് അന്തർദേശീയ പദ്ധതിയിൽ ഉൾപ്പെട്ട ഇക്കാര്യങ്ങൾ ലയൺസ് ക്ലബ്ബ് എല്ലാ വർഷവും ചെയ്തു വരുന്നുണ്ട്.