റോഡ് പണിക്കായി കൊണ്ട് വന്ന സാധനങ്ങൾ വീട്ടിലേക്കുള്ള വഴി മുടക്കിയിട്ട് രണ്ടാഴ്ച
ചങ്ങരംകുളം: റോഡ് പണിക്കായി കൊണ്ട് വന്ന മെറ്റലും എംസാന്റും വീട്ടിലേക്കുള്ള വഴി മുടക്കിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും നീക്കം ചെയ്തില്ലെന്ന ആരോപണവുമായി വീട്ടുടമ രംഗത്ത്.ആലങ്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മാന്തടം അച്ചായത്കുന്നു റോഡിന്റെ നിർമാണ പ്രവൃത്തിക്കായി കൊണ്ടു വന്ന മെറ്റലും എംസാന്റുമാണ് വീട്ടിൽ ആളില്ലാത്ത സമയത്ത് വീട്ടിലേക്കുള്ള വഴിയിൽ ഇറക്കിയത്.ഇത് മാറ്റി തരാൻ ആവശ്യപ്പെട്ടപ്പോൾ അടുത്ത ദിവസം തന്നെ മാറ്റാമെന്ന് ഉറപ്പ് തരികയും ചെയ്തെന്ന് വീട്ടുടമ ലാൽ പറഞ്ഞു.എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവ നീക്കം ചെയ്തില്ലെന്നും ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യം പറഞ്ഞിട്ടും പരിഹാരമായില്ലെന്നുമാണ് ലാലിന്റെ പരാതി.വാഹനം മറ്റു വീടുകളിൽ നിർത്തിയാണ് വീട്ടിലേക്ക് വരുന്നതെന്നും നടക്കാൻ പോലും
കഴിയാത്ത രീതിയിലാണ് ഇവ ഇറക്കിയത് എന്നും വീട്ടുടമ പറഞ്ഞു.എത്രയും ഇവ നീക്കം ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ലാലിന്റെ ആവശ്യം.