EDAPPALLocal newsVATTAMKULAM
റോഡിലേക്ക് വീണ തെങ്ങ് മുറിച്ചു മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി


എടപ്പാൾ: ഇന്നലെയുണ്ടായ കനത്ത കാറ്റിൽ
വട്ടംകുളം പഞ്ചായത്ത് ഓഫീസിലെ തെങ്ങ് റോഡിലേക്ക് വീണു ഗതാഗതം മുടങ്ങി.
വട്ടംകുളം നെല്ലിശ്ശേരി റോഡിലാണ് ഗതാഗത തടസ്സമുണ്ടായത്. സംഭവ സമയത്ത് വാഹനങ്ങൾ കടന്നുപോകാത്തതിനാലാണ് വൻ ദുരന്തമാണ് ഒഴിവായത്. നാട്ടുകാരായ യുവാക്കൾ വീണതെങ്ങ് മുറിച്ചു മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി. ദിപിൻഘോഷ്, സെജീർ, മണികണ്ഠൻ,ബഷീർ, മുത്തു, സുഹൈൽ MU എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഓഫീസ് പരിസരത്തെ യുവാക്കൾ തെങ്ങ് വീണ് അര മണിക്കൂറിനുള്ളിൽ റോഡിലെ ഗതാഗത തടസ്സം നീക്കിയത്.
മാതൃകാപരമായ പ്രവർത്തനമാണ് യുവാക്കൾ നടത്തിയത്.

