CHANGARAMKULAMLocal news
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സത്വര നടപടികളുമായി ആലംകോട് പഞ്ചായത്ത്
ചങ്ങരംകുളം: സ്ഥാനപ്പാതയിൽ ചങ്ങരംകുളം ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി സത്വര നടപടികളുമായി ആലംകോട് പഞ്ചായത്ത്.ജെ സി ബി ഉപയോഗിച്ച്
വെള്ളക്കെട്ട് കാനയിലേക്ക് ഒഴുക്കിവിട്ടു. പവിട്ടപ്പുറത്തു റോഡിൽ വീണ മരം മുറിച്ചു മാറ്റി. ഹൈവേയുടെ ഓരത്തുള്ള അപകടകരമായ മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റാൻ നടപടി ഉണ്ടാകണമെന്ന് പിഡബ്ല്യുഡി അധികൃതരോട് ആവശ്യപ്പെട്ടു.