PONNANI

റോഡിലെ കുഴി വാഹനങ്ങൾ അപകടത്തിൽ പെടുന്നു:വാട്ടർ അതോറിറ്റിക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസ്

പൊന്നാനി:പൊന്നാനി തവനൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ കുഴി വേണ്ടവിധത്തിൽ നികത്താത്തത് മൂലം വാഹനങ്ങൾ അപകടത്തിൽ പെടുന്നതും റോഡിൽ താഴ്ന്ന് ഗതാഗത തടസ്സം സംഭവിക്കുന്നതും പതിവാകുന്നു.സംഭവത്തിൽ വാട്ടർ അതോറിറ്റിക്കെതിരെ നടപടി എടുക്കണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസമാണ് ശുദ്ധജല പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടി കുഴിയെടുത്തത്. ചമ്രവട്ടം ജംഗ്ഷനിലെ തവനൂർ റോഡിൽ വർഷങ്ങൾക്ക് മുൻപ് ശുദ്ധജല പൈപ്പിന് വേണ്ടി കുഴിയെടുത്തത് കാരണം റോഡിലെ കട്ടകൾ ഇളകി പോകുകയും ഇപ്പോഴും ഗതാഗത തടസ്സം നിലനിൽക്കുകയും ചെയ്യുമ്പോഴാണ് അതിനടുത്ത് വീണ്ടും കുഴി എടുത്തിട്ടുള്ളത്.ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ റോഡുകൾ വെട്ടിപ്പൊളിക്കുന്ന വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ തെറ്റായ തീരുമാനങ്ങൾക്കെതിരെ ജില്ലാ കലക്ടർ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button