CHANGARAMKULAMLocal news

റോഡിന്റെ ശോചനീയാവസ്ഥ എറവറാംകുന്ന് യു.ഡിഎഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിലെ എറവറാംകുന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.കുടി വെള്ള പൈപ്പ് ലൈനിന് വേണ്ടി കീറിയ റോഡിൽ വലിയ കരിങ്കൽ കല്ലുകൾ നിറഞ്ഞതിനാൽ റോഡിലൂടെ വഴി നടക്കാനും വാഹനങ്ങൾക്ക് സഞ്ചരിക്കാനും ഏറെ പ്രയാസം സൃഷ്ടിക്കുന്നു.മുസ്ലിം ലീഗ് പഞ്ചായത്ത്
പ്രസിഡന്റ് എം.കെ അൻവർ ഉദ്ഘാടനം നിർവ്വഹിച്ചു.മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ രഞ്ജിത്ത് അടാട്ട് മുഖ്യപ്രഭാഷണം നടത്തി.പ്രതിഷേധ പരിപാടിക്ക് ഫാദിഹ് കെ.ബി അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുഹൈർ എറവറാംകുന്ന് സ്വാഗതം പറഞ്ഞു.ഉമ്മർ തലാപ്പിൽ,കുറ്റിയിൽ മൂസ,ഇബ്രാഹിം. വി എം,അബ്ദുള്ളക്കുട്ടി, കെ.വി കുഞ്ഞാലി, മൂസ ഇ.എം, നൗഷാദ്.കെഎം , ഇബ്രാഹിം. ഇ. എം എന്നിവർ സംസാരിച്ചു.യാസിർ ടി.വി നന്ദി പറഞ്ഞു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button