Categories: ENTERTAINMENT

റോക്കിയുടെ മകനല്ലേ? അനുവും റോക്കിയും തമ്മിൽ….; മകന്റെ പിറന്നാൾ ആഘോഷിക്കാൻ അനുവിന്റെ മൂന്നാർ യാത്ര

&NewLine;<p>ആക്ഷേപഹാസ്യ സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അനു ജോസഫ്&period; സിനിമകളിലും സീരിയലുകളിലും മറ്റ് ടെലിവിഷന്‍ ഷോകളിലും സജീവമായ നടി ഇപ്പോള്‍ ഒരു വ്‌ളോഗര്‍ എന്ന നിലയിലും തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു&period; ബി&ZeroWidthSpace;ഗ് ബോസ് മലയാളം സീസൺ അ‍ഞ്ചിൽ വൈൽഡ് കാർ‌ഡ് എൻട്രിയായും അനു എത്തിയിരുന്നു&period; പക്ഷെ ഷോയിൽ അധിക ദിവസം പിടിച്ച് നിൽക്കാൻ കഴിയാതെ അനു പുറത്താവുകയായിരുന്നു&period; സോഷ്യൽമീഡിയയിൽ സജീവമായ അനു കഴിഞ്ഞ ദിവസം സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്&period; ബിഗ് ബോസ് സീസണ്‍ ആറിലെ മത്സരാര്‍ത്ഥിയായിരുന്ന അസി റോക്കിക്കൊപ്പമുള്ള ഒരു യാത്രയുടെ വിശേഷമാണ് അനു പുതിയ വീഡിയോയിൽ പങ്കിട്ടത്&period; അനു ജോസഫിന്റെ ബിസിനസ് പാര്‍ട്ണറാണ് അസി റോക്കി&period; ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ടാറ്റു ആർട്ടിസ്റ്റ് കൂടിയായ അസി റോക്കി കിക് ബോക്സിങ് ചാമ്പ്യന്‍&comma; റൈഡര്‍ എന്നീ നിലകളിലും പ്രശസ്തനാണ്&period; ബി&ZeroWidthSpace;ഗ് ബോസ് ഷോയിൽ‌ വെച്ച് ഫിസിക്കല്‍ അസോള്‍ട്ട് നടത്തിയതിന്റെ പേരില്‍ റോക്കി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നപ്പോള്‍ അനുവിന്റെ പേരും ഇരുവരും തമ്മിലുള്ള സൗഹൃദവും ചർച്ചയായിരുന്നു&period; ഇരുവരും ഒരുമിച്ച് തിരുവനന്തപുരത്ത് ആഢംബരം നിറഞ്ഞ ഒരു വീട് പണി കഴിപ്പിച്ചിട്ടുണ്ട്&period; അനുവിന്റെ താമസവും പൂച്ച വളർത്തലുമെല്ലാം ഈ വീട്ടിലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സിമ്മിങ് പൂൾ അടക്കം അത്യാധുനിക സൗകര്യങ്ങൾ ഉള്ള വീടിന്റെ വിശേഷങ്ങൾ മുമ്പ് യുട്യൂബ് ചാനലിലൂടെ അനു പങ്കിട്ടിരുന്നു&period; അന്ന് തന്റെ വീട് എന്ന പേരിലാണ് അനു പരിചയപ്പെടുത്തിയത്&period; പക്ഷെ പിന്നീട് അസി റോക്കി ബി&ZeroWidthSpace;ഗ് ബോസിൽ വന്നപ്പോൾ അനുവിന്റെ വീട് തന്റെ സ്വന്തം വീടെന്നാണ് പരിചയപ്പെടുത്തിയത്&period; വീടിന്റെ പേര് റോക്കി മാൻഷൻ എന്നാണെന്നും അന്ന് പറഞ്ഞിരുന്നു&period; മാത്രമല്ല ഈ വീട് ആ സമയത്ത് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു&period; അനുവും റോക്കിയും നിരവധി ബിസിനസ് പ്ലാനുകളോടെയുമാണ് ബ്രഹ്മാണ്ഡ വീട് കെട്ടിപൊക്കിയത്&period; ഇപ്പോഴും അതുമായി ബന്ധപ്പെട്ട ജോലികൾ പുരോ&ZeroWidthSpace;ഗമിക്കുന്നുണ്ട്&period; പുതിയ വീഡിയോയിൽ ഡിസംബർ അവസാന വാരം റോക്കിക്കൊപ്പം മൂന്നാറിലേക്ക് നടത്തിയ ഒരു യാത്രയുടെ വിശേഷങ്ങളാണ് അനു പങ്കുവെച്ചിരിക്കുന്നത്&period;<br>മകനോടൊപ്പം മൂന്നാറിൽ എന്നാണ് വീഡിയോയ്ക്ക് അനു നൽകിയ തലക്കെട്ട്&period; എന്നാൽ അത് അനുവിന്റെ മകനല്ല അസി റോക്കിയുടെ ഏക മകൻ റാ&ZeroWidthSpace;ഗ്നർ റോക്കിയാണ്&period; റോക്കിയുടെ മകന്റെ പിറന്നാൾ മൂന്നാറിൽ &ZeroWidthSpace;ഗംഭീരമായി ആഘോഷിക്കുക എന്നതായിരുന്നു അനുവിന്റെ യാത്രയുടെ പ്രധാന ഉദ്ദേശം&period; മൂന്നാറിലെ ഒരു പ്രോപ്പർട്ടി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും അനുവിന്റെയും റോക്കിയുടെയും ഒരുമിച്ചുള്ള യാത്രയ്ക്കുണ്ടായിരുന്നു&period; കേക്ക് മുറിച്ച് മകന്റെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോയും അനുവിന്റെ വ്ലോ&ZeroWidthSpace;ഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്&period; അസി റോക്കിയുടെ ഏക മകനാണ് റാ&ZeroWidthSpace;ഗ്നർ റോക്കി&period; വീഡിയോ വൈറലായതോടെ അനുവിനെ വിമർശിച്ചാണ് ഏറെയും കമന്റുകൾ&period; അനുവിന് മകൻ ഇല്ലല്ലോ റോക്കിയുടെ മകനല്ലേ…&quest; എന്നായിരുന്നു ഏറെയും ചോദ്യങ്ങൾ&period; കുട്ടിയുടെ യഥാർഥ അമ്മ എവിടെയെന്നും ചിലർ കമന്റിലൂടെ ചോ&ZeroWidthSpace;ദിച്ചിട്ടുണ്ട്&period; അസി റോക്കി-അനു സൗഹൃദത്തെ പരിഹസിച്ചുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്&period; അസി റോക്കിയുമായുള്ള കമ്പിനി വേണ്ടായിരുന്നു അനു ചേച്ചി&period; ഇങ്ങേര് ഇല്ലാതെയും നല്ല വീഡിയോകൾ പ്ലാൻ ചെയ്യാമല്ലോ&period; ചേച്ചിയെ കാണാൻ വരുമ്പോൾ ഇതിനേം കാണേണ്ടി വരുന്നതാണ് വിഷമം എന്നിങ്ങനെയും കമന്റുകളുണ്ട്&period; ബി&ZeroWidthSpace;ഗ് ബോസിൽ വന്ന സമയത്ത് അസി റോക്കിക്ക് ഏറെ ആരാധകരുണ്ടായിരുന്നു&period; സിജോയെ മർദ്ദിച്ചശേഷമാണ് പ്രേക്ഷകർ റോക്കിയെ വെറുത്ത് തുടങ്ങിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

4 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

6 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

6 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

6 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

9 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

9 hours ago