റൈസ് &ഫിഷ് പത്താം വാർഷികാഘോഷം പത്ത് ദിവസം നീണ്ട്നിൽക്കുന്ന ഭക്ഷ്യമേള ജനുവരി 1മുതൽ.
ചങ്ങരംകുളം: ഭക്ഷ്യ വിഭവ വിപണന രംഗത്ത് വിജയകരമായ പത്ത് വർഷം പൂർത്തിയാക്കുന്ന വളയംകുളം റൈസ്&ഫിഷ് പത്താം വാർഷികാഘോഷവും പത്ത് ദിവസം നീണ്ട്നിൽക്കുന്ന ഭക്ഷ്യമേളയും ജനുവരി 1മുതൽ 10 വരെ റൈസ്& ഫിഷ് റസ്റ്റോറന്റിൽ ആരംഭിക്കുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 1ന് വൈകിയിട്ട് 6 മണിക്ക്(M80 മൂസ മറിമായം ഫെയിം) പരിപാടി വിനോദ് കോവൂർ ഉദ്ഘാടനം ചെയ്യും.പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഭക്ഷ്യ മേളയിൽ പത്ത് വൈവിദ്യമായ വിഭവങ്ങൾ പത്ത് ശതമാനം ഡിസ്കൗണ്ടിൽ ലഭ്യമാകും.
പുതുതായി ആരംഭിക്കുന്ന
മുത്തലിക്കാസ് മന്തി മജ്ലിസ് ലോഗോ പ്രകാശനം നടനും സംവിധായകനും എഴുത്തുകാരനുമായ
മധുപാൽ നിർവഹിക്കും.പ്രമുഖ സാഹിത്യകാരൻ
ആലംകോട് ലീലാകൃഷ്ണൻ,ചങ്ങരംകുളം സിഐ
ബഷീർ ചിറക്കൽ തുടങ്ങിയവർ ചടങ്ങിൽ
പങ്കെടുക്കും.മാനേജിങ് ഡയറക്ടർ ഇസ്മായിൽ പി
മാമു ഡയറക്ടർമാരായ മൻസൂർ
കുറ്റിപ്പുറം,അഷറഫ് പന്താവൂർ,നാസി
അബ്ദുൾ സലാഹുദ്ദീൻ തുടങ്ങിയവർ
പത്രസമ്മേളനത്തിൽ പങ്കെടുത്തു