GULF

റൈറ്റ്സിന്റെ ചാലകശക്തി ഖത്തറിൽ സുഹൂർ സംഘടിപ്പിച്ചു

ദോഹ :റൈറ്റ്സ് പാലിയേറ്റീവ് കെയർ റീഹാബിലിറ്റേഷൻ ഡയാലിസിസ് ചൈൽഡ് ഡെവലപ്മെൻറ് സെന്റെർ പെരുമ്പടപ്പ്. ഖത്തറിലെ സൈത്തൂണിൽ വെച്ച് റൈറ്റ്സിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിന് വേണ്ടിയും പ്രവാസികളുടെ സൗഹൃദങ്ങൾ പങ്കുവെക്കുന്നതിന് വേണ്ടിയും ജി സി സി യിലെ പ്രബലമായ റൈറ്റ്സിന്റെ ജാലകശക്തിയായി പ്രവർത്തിക്കുന്ന ഖത്തർ റൈറ്റ്സ് ചാപ്റ്റർ സംഘടിപ്പിച്ച സുഹൂർ ചാപ്റ്റർ പ്രസിഡന്റ് അഷറഫ് ഉളിയതേലിന്റെ അധ്യക്ഷതയിൽ നിസാർ മഠത്തിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നാട്ടിൽനിന്ന് എത്തിയ മുഖ്യാതിഥിയും റൈറ്റ് സിന്റെ പ്രഥമ പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എ കെ സുബൈർ റൈറ്റ്സിന്റെ നാൾവഴികളെയും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു, റൈറ്റ്സ് നിലനിൽക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ചെയർമാൻ ഡോക്ടർ ഷഹീൻ വിശദീകരിച്ച് സംസാരിച്ചു. ജലീൽ ചങ്ങണാത്ത്, ഷമീർ ആമയം, ഇർഷാദ്ഷാഫി പെരുമ്പടപ്പ്, ഷെരീഫ് കെ, സുജീർ മാപ്പ്കൊ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പരസ്പരം സൗഹൃദങ്ങൾ പങ്കിട്ടും റൈറ്റ്സിനെ വിലയിരുത്തിയും ഒന്നിച്ച് ഒരുമിച്ച സുഹൂർ കൂട്ടായ്മ വ്യത്യസ്തകൊണ്ട് ശ്രദ്ധേയമായി. ചടങ്ങിന് ചാപ്റ്റർ സെക്രട്ടറി അഷ്റഫ് വകയിൽ സ്വാഗതവും ട്രഷറർ സലാം കാരക്കാട്ട് നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button