KERALA

റേഷൻ വിതരണം പ്രതിസന്ധിയിലായതോടെ വിപണിയിൽ അരി വില വർധിക്കാൻ സാധ്യത

27 മുതൽ കടകളടച്ച് സമരം ചെയ്യാൻ റേഷൻ വ്യാപാരി സംയുക്ത സമരസമിതി തീരുമാനിച്ചതോടെ റേഷൻ വിതരണം സ്തംഭനത്തിലേക്ക്.ഗോഡൗണുകളിൽ നിന്ന് ചരക്കെത്തിക്കുന്ന കരാർ ജീവനക്കാരുടെ സമരം മൂലംറേഷൻകടകൾ ഏതാണ്ട് കാലിയാണ്. ഇതോടെ പൊതുവിപണിയിൽ അരിവില ഉയർന്നേക്കുമെന്ന ഭീതിയിലാണ് സാധാരണക്കാർ. ജില്ലയിൽ 963 റേഷൻ കടകളാണുള്ളത്. ചെലവ് കാശ് കിട്ടാതെ 50 ഉടമകൾ കട ഉപേക്ഷിച്ചു. രണ്ടു കടകൾ നടത്തിയിരുന്നവർ ഒന്നാക്കി അടച്ചുപൂട്ടൽ ഭീഷണിനേരിടുന്നതിനിടയിലാണ് സമരം. 2018 ൽ നടപ്പാക്കിയ പാക്കേജിൽ ഒരു മാസം 45 ക്വിന്റൽ അരിവിറ്റാൽ കടക്കാരന് ലഭിക്കുന്നത് 18000 രൂപയാണ്. ഇത് പരിഷ്‌കരിക്കരിക്കണമെന്നതാണ് പ്രധാന ആവശ്യം. ഭക്ഷ്യവകുപ്പുമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ആവശ്യം തള്ളി. പലകടകളിലും നിലവിലെ സ്റ്റോക്ക് തീർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button