CHANGARAMKULAM

റേഷൻ കടകളിൽ പുഴുങ്ങല്ലരി ലഭ്യമാക്കാൻ നടപടി വേണം:എസ് ഡി പി ഐ

ചങ്ങരംകുളം:കഴിഞ്ഞരണ്ട് മാസം തുടർച്ചയായി റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന പച്ചരിക്ക് പകരം പുഴുങ്ങല്ലരി ലഭ്യമാക്കാൻ സപ്ലൈകോ തയ്യാറാവണമെന്ന് എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പി എം ജി കെ പദ്ധതി പ്രകാരം നൽകുന്നതും പച്ചരി തന്നെയാണ്.റേഷൻ കടകളിൽ പച്ചരി മാത്രം വിതരണം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും,സാദാരണ ലഭിച്ചു കൊണ്ടിരുന്ന പുഴുങ്ങല്ലരി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
റഷീദ് പെരുമുക് അധ്യക്ഷത വഹിച്ചു.
അഷ്റഫ് പാവിട്ടപ്പുറം, കരീം ആലംകോട്,എം വി അലി, സൈനുദ്ധീൻവളയം കുളം,വി പി അബ്ദുൽ ഖാദർ, അഷ്റഫ് ആലംകോട് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button