റെക്കോർഡ് വിലക്കയറ്റത്തിന് ശേഷം സ്വർണത്തിന് ഇന്ന് നാമമാത്രമായ കുറവ്

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. നാമമാത്രമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലും സമാനമായ രീതിയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ വിപണിയില്‍ ആശങ്ക നീങ്ങിയിട്ടില്ലാത്തതിനാല്‍ ഏത് സമയവും വില ഉയരാം. ജിഎസ്ടി നിരക്ക് കുറയ്ക്കണം എന്ന ജ്വല്ലറി വ്യാപാരികളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല.
അതേസമയം, സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിലക്കയറ്റം കുറച്ചുകാലം കൂടി തുടരുമെന്നാണ് കരുതുന്നത്. പിന്നീട് വില കുറയുമെന്ന് പ്രവചിക്കുന്നവരുമുണ്ട്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 78360 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9795 രൂപയുമായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 8045 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6265 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4040 രൂപയുമാണ് പുതിയ നിരക്ക്. ഓണം സീസണില്‍ സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നത് ജ്വല്ലറി വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ തിരിച്ചടിയാണ്.
കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 133 രൂപയാണ് പുതിയ നിരക്ക്. അതേസമയം, രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3532 ഡോളര്‍ ആണ് പുതിയ വില. ഇത് ഒരുവേള 3550 കടന്നു കുതിച്ചിരുന്നു. ഡോളര്‍ സൂചിക ഉയര്‍ന്നുവരുന്നത് അല്‍പ്പം ആശ്വാസമാണ്. ഡോളര്‍ ഉയര്‍ന്നാല്‍ സ്വര്‍ണവില കുറയേണ്ടതാണ്. അതേസമയം, രൂപയുടെ മൂല്യം താഴ്ന്നു നില്‍ക്കുന്നതാണ് എല്ലാത്തിനും തിരിച്ചടി.
