CHANGARAMKULAM
കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട ക്യാൻസർ രോഗികൾക്ക് കേശദാനം നടത്തി 7 വയസുകാരൻ
ചങ്ങരംകുളം:കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട ക്യാൻസർ രോഗികൾക്ക് കേശദാനം നടത്തി ഹിഷൻ ഷെഫിക്ക് എന്ന 7 വയസുകാരന്റെ മാതൃക.ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയായ ഷെഫീക്ക് ഷഹല ദമ്പതികളുടെ മകനാണ് ഹിഷൻ ഷെഫിക്ക് എന്ന 7 വയസുകാരൻ.കഴിഞ്ഞ 3 വർഷത്തോളയി പരിപാലനം നൽകി നീട്ടി വളർത്തിയ തലമുടിയാണ് നന്മ നിറഞ്ഞ പ്രവൃത്തിക്കായി ഹിഷൻ മുറിച്ച് നൽകിയത്. കഴിഞ്ഞ ദിവസം ബ്ളഡ് ഡൊണേഷൻ കേരളയുടെ പ്രവർത്തകൻ കൂടിയായ അജി കോലളമ്പ് തലമുടി ഏറ്റ് വാങ്ങി.പന്താവൂർ ഇർഷാദ് സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാർത്ഥിയാണ് സേവന രംഗത്ത് ചെറിയ പ്രയത്തിൽ തന്നെ മാതൃകയായ ഈ കൊച്ചുമുടുക്കൻ