EDAPPAL
റാഫ് നടുവട്ടത്ത് സ്റ്റോപ്പ് പ്രോസീഡ് ബോർഡ് സ്ഥാപിച്ചു
എടപ്പാൾ: റാഫ് പൊന്നാനി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടുവട്ടം സെന്ററിൽ സ്റ്റോപ്പ് & പ്രോസീഡ് ബോർഡ് സ്ഥാപിച്ചു. മേഖല പ്രസിഡന്റ് ബാലൻ പുളിക്കൽ അധ്യക്ഷനായിരുന്നു. വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു.
റാഫ് പ്രവർത്തകരായ പ്രഭാകരൻ നടുവട്ടം, അലി എടപ്പാൾ, വിജയൻ വട്ടംകുളം, ബഷീർ കോലൊളമ്പ്, ബാബു നടുവട്ടം, മമ്മി നടുവട്ടം, മുസ്തഫ ചേകനൂർ എന്നിവരും നേതൃത്വം നൽകി. ബിനേഷ് ശ്രീധർ സ്വാഗതവും മണികണ്ഠൻ നടുവട്ടം നന്ദിയും പറഞ്ഞു.