SPORTS
റാഫേൽ നദാലിനു കൊവിഡ്.
ടെന്നിസ് ഇതിഹാസം റാഫേൽ നദാലിനു കൊവിഡ്. താരം തന്നെയാണ് തനിക്ക് കൊവിഡ് ബാധിച്ചെന്ന് അറിയിച്ചത്. കാല്പാദത്തിനു പരുക്കേറ്റ നദാൽ കഴിഞ്ഞ നാല് മാസങ്ങളായി വിശ്രമത്തിലായിരുന്നു. പരുക്കിൽ നിന്ന് മുക്തനായ താരം കഴിഞ്ഞ ആഴ്ച പ്രദർശന ടെന്നീസ് മത്സരത്തിനായി അബുദാബിയിൽ എത്തിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.