CHANGARAMKULAM

റാഗിംങ്ങിന്‍റെ പേരിൽ കോളേജ് വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്: അഞ്ച് പേർ അറസ്റ്റിൽ

ചങ്ങരംകുളം: റാഗിംങ്ങിന്‍റെ പേരിൽ വളയംകുളം അസ്സബാഹ് കോളേജിൽ അക്രമം നടത്തിയ വിദ്യാർത്ഥികളെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

തവനൂർ തൃക്കണാപുരം ചോലയിൽ ഷഹസാദ്(20),  മാറഞ്ചേരി തലക്കാട് മുഹമ്മദ് ഇർഫാൻ (20), അണ്ടത്തോട് ചോലയിൽ ഫായിസ് (21), കൊള്ളനൂർ ജാറം പൂഴികുന്നത്ത് മുർഷിദ് (21)പാലപ്പെട്ടി മച്ചിങ്ങൽ മുഹമ്മദ് ഫാദിഹ് (20) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങരംകുളം വളയംകുളം അസ്സബാഹ് ആർട്‌സ് ആന്റ് സയൻസ് കോളേജിലെ സീനിയർ വിദ്യാർഥികളാണ് ജൂനിയർ വിദ്യാർഥികളെ നടുറോഡിലിട്ട് മർദിച്ചത്. 

തുടർന്ന് പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോളേജിന് സമീപത്ത് സംസ്ഥാന പാതയിൽ വച്ചാണ് വിദ്യാർത്ഥികൾക്ക് മർദനമേറ്റത്. കോളേജും സംസ്ഥാന പാതയും തമ്മിൽ ഇരുന്നൂറ് മീറ്റർ ദൂരമാണുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button