MARANCHERY

റമദാൻ തർബിയത്ത് ക്യാമ്പും ഇഫ്താർ സംഗമവും നടത്തി

മാറഞ്ചേരി : റമദാൻ കാമ്പയിൻ്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി മുക്കാലഘടകം റമദാൻ തർബിയത്ത് ക്യാമ്പും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ ടി.പി. അബൂബക്കർ പൊന്നാനി റമദാൻ സന്ദേശം നൽകി. എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. നൗഷാദ് മാസ്റ്റർ ഖുർആൻ ക്ലാസ്സ് നടത്തി. പി. അബ്ദുസ്സമദ് സ്വാഗതവും എ. മുഹമ്മദ് മുബാറക് നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ വിഭാഗങ്ങളും പങ്കെടുത്ത ഇഫ്താർ പാർട്ടിയും നടന്നു.
ഉമർ പോഴത്ത്, മുഹമ്മദ് ഹാജി, ജുബൈരിയ സിദ്ധീഖ്, സീനത്ത് ടീച്ചർ, റമീനാഫാരിഷ് , ബേബി ബാൽ, ആരിഫ ബഷീർ എന്നിവർ സമൂഹ നോമ്പ് തുറക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button