kaladi

റമദാന് മുന്നോടിയായി പള്ളികളിൽ ജല ജന്യ രോഗങ്ങൾക്കെതിരെ ബോധവൽക്കരണവുമായി ആരോഗ്യ വകുപ്പ്

കാലടി. റമദാൻ വ്രതാരംഭത്തിനു മുന്നോടിയായി ജല ജന്യ രോഗങ്ങൾക്കെതിരെ പള്ളികളിൽ ബോധവൽക്കരണവു മായി കാലടി ആരോഗ്യ വകുപ്പ്.ഹെൽത്ത്‌ ഇൻസ്‌പെക്ടർ മധുവിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ പള്ളികൾ സന്ദർശിച്ചു അധികൃതർക്ക് ബോധവൽക്കരണ നോട്ടീസ് കൈ മാറി.ജില്ലയിൽ മഞ്ഞപിത്തം, ടൈഫോയിഡ് മുതലായ ജലജന്യ രോഗങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.വേനൽ ചൂട് കൂടി വരുന്നതിനാൽ ഇനിയും ഇത്തരം രോഗങ്ങൾ വർദ്ധിക്കുന്നത് തടയാനും മരണങ്ങൾ ഉണ്ടാകാതിരിക്കാനും എല്ലാവരും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.തിളപ്പിചാറിയ വെള്ളം കുടി വെള്ളത്തിനായി ഉപയോഗിക്കുകയും ക്ലോറിനേഷൻ ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുന്നതിലൂടെയും ജലജന്യ രോഗങ്ങൾ ഫലപ്രദമായി തടയാൻ കഴിയുമെന്നും അറിയിപ്പ് നൽകി. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ മേഖല, കൃഷ്ണവേണി, പ്രവീൺ, ആരോഗ്യ പ്രവർത്തകൻ ഐൻസ്റ്റീൻ വർഗീസ് എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button