SPORTS

രോഹിത്തിന് 36–ാം പിറന്നാൾ, വിജയ സമ്മാനമൊരുക്കാൻ മുംബൈ; എതിരാളികൾ സഞ്ജുവിന്റെ റോയൽസ്

മുംബൈ: രോഹിത് ശർമയുടെ പിറന്നാൾ ദിനത്തിൽ നടക്കുന്ന പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് എതിരാളി മലയാളി ക്യാപ്റ്റൻ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഐപിഎൽ ക്രിക്കറ്റിലെ 1000 മത്തെ മത്സരമാണ് രാജസ്ഥാൻ- മുംബൈ പോരാട്ടം എന്ന പ്രത്യേകതയുമുണ്ട്. രോഹിത് ശർമയുടെ 36 പിറന്നാളാണ് ഇന്ന്.
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ ആണെങ്കിലും 2023 സീസൺ രോഹിത് ശർമയ്ക്ക് അത്ര നല്ലതല്ല. പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. കളിച്ച 7 കളികളിൽ നാലും പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് 6 പോയിന്റാണ് ആകെയുള്ളത്. രോഹിത്തിനെ പിറന്നാൾ സമ്മാനമായി വാങ്കഡേ സ്റ്റേഡിയത്തിൽ വിജയം ഒരുക്കാൻ ആകും മുംബൈ ഇന്ത്യൻസ് താരങ്ങളുടെ ശ്രമം. എന്നാൽ അത് ഒട്ടും എളുപ്പമാകില്ല
പത്തു പോയിന്റുമായി രണ്ടാംസ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസ് വലിയ ആത്മവിശ്വാസത്തിലാണ്. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ജോസ് ബട്ലറും മികച്ച ഫോമിലുണ്ട്. ഷിംറോൻ ഹെറ്റ്മിയർ, ദേവദത്ത് പടിക്കൽ, തുടങ്ങി ധ്രുവ് ജുറൽ വരെയുള്ള ബാറ്റിംഗ് നിര രാജസ്ഥാന്റെ കരുത്താണ്. ക്യാപ്റ്റൻസി മികവിൽ ഇതിനകം പ്രശംസകൾ ഏറ്റുവാങ്ങിയ സഞ്ജനം വാങ്കഡേയിൽ മുംബൈയ്ക്ക് ഭീഷണിയാകും.
മുംബൈ ഇന്ത്യൻസിലെ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ തുടങ്ങിയ മുൻനിര ബാറ്റ്സ്മാൻമാർ സ്ഥിരതയില്ലാതെ ബുദ്ധിമുട്ടുകയാണ്. ക്യാമറ ഓൺ ഗ്രീനിലും തിലക് വർമ്മയിലും ആണ് ബാറ്റിംഗ് പ്രതീക്ഷകൾ. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ് പുറത്തിരുന്ന പേസർ ട്രെൻഡ് ബോൾട്ട് രാജസ്ഥാന് വേണ്ടി ഇന്ന് കളിക്കുമോ എന്ന് ഉറപ്പില്ല. ചെന്നൈയ്ക്കെതിരെ തിളങ്ങിയ സ്പിന്നർ ആദം സംപ റോയൽ പ്ലെയിങ് ഇലവനിൽ തുടർന്നേക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button