Local newsPONNANI

പള്ളപ്രം പാലം അപകടാവസ്ഥയില്‍ പ്രതിഷേധവുമായി ബിജെപി

പൊന്നാനി: പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ കനോലി
കനാലിനു കുറുകെ മൂന്നുവർഷം മുമ്പ് നിർമിച്ച
പള്ളപ്രം പാലം അപകടാവസ്ഥയിലാണ്
അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ
പരിപാടികൾക്ക് രൂപം നൽകുമെന്നും ബിജെപി. വലിയ ഭാരമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ
പാലം ഇളകിയാടുന്നത് ഭീതി പരത്തുന്നതായാണ്
പരാതി.പാലത്തിന്റെ റീട്ടെയ്ൻ വാളും
അപകടാവസ്ഥയിലാണ് വലിയ വാഹനങ്ങൾ
കടന്നുപോകുമ്പോൾ സ്ലാബ് ആടിയുലയുന്നത്
കരാറു കമ്പനിക്കാർ കോൺക്രീറ്റ് ഇട്ട് അടച്ച്
മടങ്ങിയെങ്കിലും ആഴ്ചകൾക്കകം വീണ്ടും പാലം
ഗുരുതര സ്ഥിതിയിലേക്ക് നീങ്ങി.

പാലത്തിലെ എക്സ്പാൻഷൻ ജോയന്റ്റിലെ
കോൺക്രീറ്റുകൾ മുഴുവനായും അടർന്ന് കമ്പിയും
മറ്റും പുറത്ത്
തള്ളിനിൽക്കുകയാണിപ്പോൾ.പലതവണ
പാലത്തിന്റെ എക്സ്പാൻഷൻ ജോയന്റ്റിലെ
കോൺക്രീറ്റുകൾ അടരുകയും നിർമാണ
കമ്പനിയായ ഇ.കെ.കെ എൻറർപ്രൈസസ്
രംഗത്തെത്തി താൽക്കാലിക അറ്റകുറ്റപ്പണി
നടത്തുകയും ചെയ്തിരുന്നെങ്കിലും അനുദിനം പാലം
തകരുക എന്നല്ലാതെ ശാശ്വതമായൊരു പരിഹാരം
കണ്ടെത്താൻ കമ്പനിക്ക് കഴിഞ്ഞില്ല.വിഷയം
ചൂണ്ടിക്കാട്ടി ബിജെപി പ്രാദേശിക നേതൃത്വം
നിരവധി തവണ പ്രതിഷേധങ്ങൾ
സംഘടിപ്പിക്കുകയും, പരാതി നൽകുകയും
ചെയ്തിട്ടുണ്ട്.35.75 കോടി രൂപ ചെലവിട്ട് നിർമാണം
പൂർത്തിയാക്കി,ഉദ്ഘാടന മാമാങ്കം നടത്തിയ
പള്ളപ്രം പാലം മൂന്നുവർഷം പിന്നിടുമ്പോഴേക്കും
പാലത്തിൽ തകർച്ച സംഭവിച്ചത് നിർമാണത്തിലെ
അപാകതകളും,ഭരണപക്ഷവും ഉദ്യോഗസ്ഥതലത്തി
നടന്ന വലിയ അഴിമതിയാണ്
സൂചിപ്പിക്കുന്നതെന്നും ബിജെപി
ആരോപിക്കുന്നു.പാലത്തിന്റെ തകർച്ചയ്ക്ക്
കാരണക്കാരായ ഉദ്യോഗസ്ഥരെയും, പങ്കു
പറ്റിയവരെയും കയ്യാമം വയ്ക്കുന്നത് വരെ സമര,
നിയമ പോരാട്ടങ്ങളുമായ് മുന്നോട്ടുപോകുമെന്നും
ഭാരതീയ ജനതാ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റി
ഭാരവാഹികൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button