EDAPPAL
രാഹുൽ മാങ്കുട്ടത്തിൽ രാജിവെക്കണം
എടപ്പാൾ: സ്ത്രീത്വത്തെ അപമാനിച്ച ആരോപണവിദേയനായ രാഹുൽ മാങ്കൂട്ടത്തിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് എം.എൽ.എ.സ്ഥാനം രാജിവെക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വട്ടംകുളം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു .ജില്ലാ ജോയൻ്റ് സെക്രട്ടറി പി – ഇന്ദിര ഉദ്ഘാടനം ചെയ്തു.പി.വി.പ്രീത അദ്ധ്യക്ഷത വഹിച്ചു.വി.പി.അനിത പ്രവർത്തന റിപ്പോർട്ടും സി.എസ്.പ്രസന്ന സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.എം.മുസ്തഫ.സി.പി.ഐ (എം) വട്ടംകുളം ലോക്കൽ സെക്രട്ടറി എം.എ.നവാബ്.ശ്രീജ പാറക്കൽ.എം.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി പി.വി.പ്രീത പ്രസിഡണ്ട്.വി.പി.അനിത സെക്രട്ടറി.ഇ.എ.സൗദാമിനി ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.