CHANGARAMKULAMLocal news
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ പാവിട്ടപ്പുറത്ത് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി


ചങ്ങരംകുളം:രാഹുൽ ഗാന്ധിക്ക് ഐഖ്യ ദാർഢ്യം പ്രഖാപിച്ചും,അയോഗ്യനാക്കിയതിൽ പ്രധിഷേധിച്ചും യുഡിഎഫ് പ്രവർത്തകർ പാവിട്ടപ്പുറത്ത് പ്രകടനം നടത്തി. സെന്ററിൽ നിന്നും എൽപി സ്കൂൾ വഴി പാവിട്ടപ്പുറം സെന്ററിൽ അവസാനിച്ച പ്രധിഷേധ പ്രകടനത്തിൽ മജീദ് പാവിട്ടപ്പുറം അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാനു മാമ്പയിൽ സ്വാഗതം പറഞ്ഞു.കോൺഗ്രസ് നേതാവ് ശരീഫ് മാസ്റ്റർ സംസാരിച്ചു. പാവിട്ടപ്പുറം ശാഖ മുസ്‌ലിം ലീഗ് സെക്രട്ടറി സുബൈർ സിന്ദഗി നന്ദിയും പറഞ്ഞു.
