KERALA
രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മ പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: രാമനാട്ടുകരയിൽ ഒരു മാസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ ഫാത്തിമ എന്ന യുവതിയെ ആണ് ഫറോക് പോലീസ് കസ്റ്റഡിയിലെടുത്തത്. ഭർത്താവ് ഉപേക്ഷിച്ചതിനാൽ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ഫാത്തിമ പോലീസിനോട് പറഞ്ഞു.
നീലിത്തോട് പാലത്തിന് സമീപം നടവഴിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരേയും പോലീസിനെയും അറിയിച്ചത്.














