Categories: KUTTIPPURAMLocal news

രാത്രിയിൽ കുറ്റിപ്പുറത്ത് ‘ചായകുടി’ക്കാരുടെ തിരക്ക്

കുറ്റിപ്പുറം: ടൗണിൽ രാത്രി വാഹനത്തിൽ കറങ്ങുന്നവരോട് പരിശോധനയ്ക്കിറങ്ങുന്ന പോലീസ് ചോദിക്കുമ്പോൾ ഒറ്റ ഉത്തരമേ ലഭിക്കൂ. ‘ഒന്നു ചായ കുടിക്കാനിറങ്ങിയതാ’. ചായ കുടിക്കാനെത്തുന്നതാകട്ടെ പൊന്നാനി, വെളിയങ്കോട്, തിരൂർ, താനൂർ, കോട്ടയ്ക്കൽ, മലപ്പുറം, പട്ടാമ്പി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും.
ഇവിടുന്നൊക്കെ ചായ കുടിക്കാൻ വരാൻ മാത്രം പ്രസിദ്ധമായ ‘ചായ’ക്കടകളൊന്നും ഇവിടെയില്ലല്ലോയെന്നാണ് കുറ്റിപ്പുറത്തുകാരുടെ സംശയം. ചായ കുടിക്കാനെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചപ്പോൾ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അന്നത്തെ സി.ഐ. ശശീന്ദ്രൻ മേലയിലിന്റെ നേതൃത്വത്തിൽ രാത്രികാല പരിശോധന കർശനമാക്കുകയും സംശയം തോന്നുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇതോടെ ഒരുപരിധിവരെ രാത്രികാലങ്ങളിൽ ടൗണിൽ കറങ്ങാനെത്തുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞിരുന്നു. അടുത്തകാലത്ത് വീണ്ടും രാത്രികാലങ്ങളിൽ ടൗണിൽ സാമൂഹികവിരുദ്ധർ കേന്ദ്രീകരിക്കുന്ന അവസ്ഥയാണ്. ടൗണിലും പരിസരത്തും രാത്രിയിൽ തമ്പടിക്കുന്ന മയക്കുമരുന്നുവിൽപ്പനക്കാരെയുൾപ്പെടെ തേടിയാണ് വിവിധയിടങ്ങളിൽനിന്ന് ആളുകൾ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഹൈവേ ജങ്ഷൻ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, രജിസ്ട്രാർ ഓഫീസ് പരിസരം, വൺവേ റോഡ്, തിരൂർ റോഡിലെ മേൽപ്പാലത്തിനു താഴെ, മഞ്ചാടി എന്നിവിടങ്ങളിലാണ് ഇവരുടെ പ്രധാന സംഗമസ്ഥലങ്ങൾ. രാത്രിയാത്രക്കാർക്ക് ഈ സംഘങ്ങളുടെയും ഇവരെ തേടിയെത്തുന്നവരുടെയും ശല്യം നേരിടേണ്ടിവരുന്നുണ്ട്‌.
കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചിന് റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന മൈത്രി കോളനിയിലെ ഒരു കുടുംബത്തിനുനേരെ വൺവേ റോഡിൽ കേന്ദ്രീകരിച്ചുനിന്ന ഒരു സംഘം മോശമായ രീതിയിൽ പെരുമാറിയതായി പരാതിയുണ്ട്. പണം, മൊബൈൽ ഫോൺ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവ അപഹരിക്കുന്ന സംഘങ്ങളും ഇവിടെ തമ്പടിക്കാറുണ്ട്. അടുത്തിടെ കുറ്റിപ്പുറം ടൗണിൽനിന്നും പരിസരത്തുനിന്നുമായി ആറു ഇരുചക്രവാഹനങ്ങളാണ് മോഷണംപോയത്. ഇതിൽ ഒരെണ്ണം മാത്രമാണ് കണ്ടെത്തിയത്. ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യാൻ പോലീസ് കാര്യക്ഷമമായി രംഗത്തിറങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Recent Posts

117 പവന്റെ ‘കവർച്ചാനാടകം’ പൊലീസ് പൊളിച്ചത് ഇങ്ങനെ; ‘ഒറ്റ ക്ലിക്കിൽ’ ഹീറോയായി മുൻഷിർ

മഞ്ചേരി∙ സ്വർണാഭരണ നിർമാണ സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ചു 117 പവൻ തട്ടിയെടുത്ത സംഭവം ജീവനക്കാരിലൊരാൾ ആസൂത്രണം ചെയ്ത നാടകം. സ്ഥാപനത്തിലെ…

45 minutes ago

മലപ്പുറം സ്വദേശികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു

ഗൂഗിള്‍ മാപ്പ് നോക്കി അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു. ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി - തിരുവില്വാമല പഞ്ചായത്തുകളെ…

58 minutes ago

ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട;75 കോടിയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകള്‍ പിടിയില്‍

ബംഗലൂരു: കര്‍ണാടകയില്‍ 75 കോടിയുടെ മയക്കുമരുന്നുമായി രണ്ട് വിദേശവനിതകള്‍ പിടിയിലായി. ബംബ ഫന്റ, അബിഗേയ്ല്‍ അഡോണിസ് എന്നീ ദക്ഷിണാഫ്രിക്കന്‍ വനിതകളാണ്…

1 hour ago

‘ഇത് രാസലഹരികൾക്കെതിരായ യുദ്ധം’; ‘എമ്പുരാൻ – യുണൈറ്റ് എഗെയ്ൻസ്റ്റ് ഡ്രഗ്സ്’ ക്യാംപയിൻ ഉദ്ഘാടനം ചെയ്ത് മന്ത്രി എം.ബി രാജേഷ്

ആന്റണി പെരുമ്പാവൂർ നിർമിച്ച് ആശീർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ റിലീസിനോടനുബന്ധിച്ച് കേരളത്തിലെ…

1 hour ago

‘മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളില്‍ പിടിയിലാകുന്നത്’; മയക്കുമരുന്ന് വ്യാപനത്തിന് എതിരെ പറഞ്ഞ കെ ടി ജലീല്‍

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ലഹരിക്കേസുകളിൽ മുസ്ലീം സമുദായത്തെ തിരുത്തണമെന്ന അഭിപ്രായവുമായി മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെടി ജലീൽ. ഒരു…

1 hour ago

ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധ സമരം ഇന്ന്; സമരം പൊളിക്കാൻ പരിശീലന പരിപാടിയുമായി സർക്കാർ

ആശ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 36ാം ദിവസത്തിൽ. ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധ സമരം നടത്തുമെന്നാണ്…

1 hour ago