EDAPPALLocal news
എറവക്കാട് കുണ്ടുപാടം പാടശേഖരത്തിൽ തണ്ണിമത്തൻ വിളവെടുപ്പ് നടത്തി


കുമരനല്ലൂർ: എറവക്കാട് കുണ്ടുപാടം പോക്കർ ഹാജിയുടെ കൃഷിയിടത്തിൽ നിന്നും തണ്ണിമത്തൻ വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ആമിന കുട്ടി ഉൽഘാടനം ചെയ്തു.കപ്പൂർ കൃഷി ഓഫീസർ സഹന, തൃത്താല ഏഡി എ.പ്രദീഷ് ,കൃഷിഅസിസ്റ്റന്റ് ഓഫീസർ സജിത.എം, വി സെയ്തു മുഹമ്മദ്, കെ.പി അബ്ദുൽ റസാക്ക്, കെ.പി രവി , വി ബഷീർ,എം.വി.ഇബ്രാഹിംകുട്ടി, സി വി ബാവ, എം. ഷാജി എം .കെ കുഞ്ഞിപ്പ ,കെ പി സലാം, എ അലി,സി.വി.ഇബ്രാഹിം , ടി.പി.ബാവ , കെ പി മുഹമ്മദാലി , കെ പി അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.
