CHANGARAMKULAM
തകർന്ന് കിടന്ന ചിയാനൂർ നാട്ടുകല്ലിങ്ങൽ റോഡിന് ആലംകോട് ഗ്രാമപഞ്ചായത്ത് 12 ലക്ഷം അനുവദിച്ചു


ചങ്ങരംകുളം:തകർന്ന് കിടന്ന ചിയ്യാനൂർ നാട്ടുകല്ലിങ്ങൽ റോഡിന് ശാപമോക്ഷമാകുന്നു.വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആലംകോട് ഗ്രാമപഞ്ചായത്ത് റോഡിന്റെ നവീകരണത്തിന് 12 ലക്ഷം രൂപ അനുവദിച്ചു.ദിനം പ്രതി വിദ്യാർത്ഥികൾ അടക്കം നൂറ്കണക്കിന് ആളുകൾ വഴി നടക്കുകയും നിരവധി വാഹനങ്ങൾ സഞ്ചരിക്കുകയും ചെയ്യുന്ന പ്രധാന റോഡിന്റെ ശോചനീയാവസ്ഥ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.ഗ്രാമപഞ്ചായത്ത് മെമ്പർ കൂടിയായ അബ്ദുൽ മജീദിന്റെ ശക്തമായ ഇടപെടൽ മൂലമാണ് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷെഹീർ റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണാൻ 12 ലക്ഷം രൂപ അനുവദിച്ചത്.താമസിയാതെ തന്നെ റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിക്കുമെന്ന് പഞ്ചായത്ത് മെമ്പർ അബ്ദുൽ മജീദ് പറഞ്ഞു.
