EDAPPALLocal news
അരി ചാക്കിന് മുകളിൽ പാമ്പ്: വെട്ടിലായി റേഷൻകടക്കാരൻ

എടപ്പാൾ: റേഷൻകടയിൽ പാമ്പ് കയറിയത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച കാലത്ത് കാലടി റേഷൻ കടയിലാണ് ചാക്കിനു മുകളിൽ പാമ്പിനെ കണ്ടത്. കട തുറന്ന് അരിച്ചാക്ക് താഴെ ഇറക്കുന്ന സമയത്താണ് പാമ്പിനെ കണ്ടത്. തുടർന്ന് പരിഭ്രാന്തരായ ക്യാഷ് കടക്കാരനും ജീവനക്കാരും ഉപഭോക്താക്കളും പുറത്തേക്കോടി. ഏറെനേരം പാമ്പിനെ പുറത്ത് ചാടിക്കാൻ പ്രയാസപ്പെട്ട എങ്കിലും പരിഹാരമായില്ല. തുടർന്ന് പരിസരത്തെ മൃഗസ്നേഹിയായ വിജയകുമാർ എത്തി പാമ്പിനെ കൂടി പിടികൂടി
കുപ്പിയിൽ ആക്കുകയും ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി വിട്ട് ഒഴിവാക്കുകയും ആയിരുന്നു. വിഷം ഏറിയ അണലിയാണ് പിടികൂടിയത് എന്നാണ് നാട്ടുകാർ പറയുന്നത്.
