CHANGARAMKULAM

രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം:പേരോട്

ചങ്ങരംകുളം:രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നുംരാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മുൻഗാമികളുടെ മാർഗ്ഗം പിൻപറ്റി ജീവത്യാഗം ചെയ്തും ദേശസുരക്ഷ ഉറപ്പാക്കാൻ മുസലിം സമൂഹം പ്രതിജ്ഞാബന്ധമാണെന്നും സമസ്ത കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രസ്താവിച്ചു.സൂഫീ പ്രമുഖരിൽ വിശ്രുതരായ വലിയുല്ലാഹി കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാരുടെ ഉറൂസ് മുബാറകിനോടനുബന്ധിച്ച് ദലാഇലുൽ ഖൈറാത്ത് കാമ്പസിൽ നടന്ന ആത്മീയ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഇ വി സുലൈമാൻ മുസ്ലിയാരുടെ ആധ്യക്ഷതയിൽ എം.പി.ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു. സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി, സയ്യിദ് അതാഉല്ലാ മൂന്നാക്കൽ, സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം, കെ.പി. അബ്ദുല്ലക്കുട്ടി അൽ ഖാസിമി, കെ.സിദ്ദീഖ് മൗലവി അയിലക്കാട്,കെ. അബ്ദുസ്സലാം സഅദി വാരിയത്ത് മുഹമ്മദലി, മുജീബ് സഖാഫി, വി.പി അബൂബക്കർ ബാഖവി, കെ.പി അബ്ദുൽ കരീം മിസ്ബാഹി, കെ.പി. ഉമർസഖാഫി, കെ.വി അൻവർ സാദാത്ത് സംബന്ധിച്ചു. വിശുദ്ധ ഖുർആൻ മന:പാഠമാക്കി ദൗറ പൂർത്തീകരിച്ച പത്ത് വിദ്യാർഥികൾ ചടങ്ങിൽ സനദ് സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button