PONNANI

എസ്എസ്എല്‍സി,പ്ലസ് ടു വിജയികൾക്ക് ആദരം നൽകി

എസ്എസ്എല്‍സി,പ്ളസ്ടു വിജയികൾക്ക് ആദരം നൽകിപാലപ്പെട്ടി: പാലപ്പെട്ടി മേഖലയിൽ നിന്നും പ്ലസ്ടു, എസ്.എസ്.എൽ.സി, എൽ. എസ്. എസ്, യു.എസ്.എസ്, ഡിഗ്രി പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥകളെയും ജമാഅത്തെ ഇസ്‌ലാമി പാലപ്പെട്ടി മേഖലയും സംഗമം അയൽകൂട്ടവും സംയുക്തമായി ആദരിച്ചു. പാലപ്പെട്ടി യൂനിറ്റി സെൻ്റ്റിൽ നടന്ന ആദരിക്കൽ ചടങ്ങ് റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരി ഉദ്ഘാടനം ചെയ്തു.ജമാഅത്തെ ഇസ്ലാമി പെരുമ്പടപ്പ് ഏരിയാ പ്രസിഡൻ്റ് പി.എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി.അഡ്വ.കാസിം ആയിരൂർ അക്കാദമിക് പ്രഭാഷണം നടത്തി. കബീർ കാപ്പിരിക്കാട്, റഫീഖ്, ഷംസു കാപ്പിരിക്കാട്,മൊയ്തു മൗലവി,നസീമ, നജ്മ എന്നിവർ പ്രസംഗിച്ചു.സഫീദ് പാലപ്പെട്ടി സ്വാഗതവും ഹംസു പാലപ്പെട്ടി നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button